കോഴിക്കോട്: ഗര്‍ഭിണിയായ ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും അതിക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. കാട്ടില്‍പീടിക അറക്കല്‍ നടുവിലപ്പുരക്കല് പുരുഷോത്തമന്റെ മകള്‍ അനുഷ (21), മകന് അഹിന്ദ് കൃഷ്ണ (ആറുമാസം) എന്നിവരെ സ്വവസതിയില്‍ മരിച്ചനിലയിലും ഭര്‍ത്താവ് കോഴിക്കോട് കല്ലായി മാനാരി പ്രശാന്തിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്തെിയത്. മരണസമയത്ത് അനുഷ ഗര്‍ഭിണിയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കാട്ടില്‍പീടികയിലെ വീട്ടില്‍ വന്നതായിരുന്നു അനുഷ. ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് അനുഷയും മകനും കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ശനിയാഴ്ച രാത്രി ഭാര്യവീട്ടില്‍ ഉറങ്ങിയ പ്രശാന്ത് അര്‍ധരാത്രി ഭാര്യയെയും മകനെയും കൊന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.
മൂന്നുമണിക്ക് എഴുന്നേറ്റ പുരുഷോത്തമന് പ്രശാന്തിന്റെ ബൈക്ക് കാണാതിരുന്നത് ശ്രദ്ധിച്ചിരുന്നു. ഇവിടെ വന്നാല്‍ ജോലിയാവശ്യാര്‍ഥം അതിരാവിലെ പോകുന്ന പതിവുണ്ടായിരുന്നതിനാല്‍ പുരുഷോത്തമന് അസ്വാഭാവികമായി തോന്നിയില്ല. രാവിലെ പേരക്കുട്ടിയെ എടുക്കാന്‍വേണ്ടി പാതിചാരിയ വാതില്‍ തുറന്നപ്പോഴാണ് അമ്മ മാളുക്കുട്ടി മൃതദേഹങ്ങള്‍ കണ്ടത്.
പ്രശാന്തിനെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് അനുഷയുടെ ബന്ധുക്കള്‍ രാവിലെ എട്ടു മണിയോടെ പ്രശാന്തിന്‍െറ വീട്ടുകാരെ ദുരന്തത്തെക്കുറിച്ച് അറിയിച്ചു. വീട്ടുകാര്‍ പ്രശാന്തിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് മുറിയില്‍ കയറിയപ്പോഴാണ് പ്രശാന്തിനെ തൂങ്ങിയനിലയില്‍ കണ്ടത്തെിയത്. ശ്വാസംമുട്ടിയാണ് അനുഷയും കുഞ്ഞും മരിച്ചത്.
2014 ജൂലൈ 13നായിരുന്നു പ്രശാന്തിന്റെയും അനുഷയുടെയും വിവാഹം. ഇവര്‍ തമ്മില്‍ പതിവായി വഴക്കുണ്ടായിരുന്നു. മകനെ ഗര്‍ഭം ധരിച്ചപ്പോള്‍ അനുഷയെ പ്രശാന്ത് കാട്ടില്‍പീടികയിലെ വീട്ടിലാക്കി. ബന്ധുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അനുഷയെ പ്രശാന്ത് കല്ലായിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
പ്രശാന്ത് രണ്ടുവര്‍ഷമായി കല്ലായി മാനാരിയില്‍ വിനായക ഇന്‍ഡസ്ട്രിയല്‍ എന്ന സ്ഥാപനം നടത്തുകയാണ്. കട പൊളിച്ചുപോയെങ്കിലും സൈറ്റുകളില്‍ പോയി ഇന്‍ഡസ്ട്രിയല്‍ ജോലിചെയ്യാറുണ്ട്.
പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം പ്രശാന്തിന്റെ മൃതദേഹം മാനാരി പൊതുശ്മശാനത്തിലും അനുഷയുടെയും മകന്റെയും മൃതദേഹം വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തിലും സംസ്കരിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news