Flash News

ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ നിര്‍ദേശിക്കാനാവില്ല – സുപ്രീംകോടതി

December 8, 2015 , സ്വന്തം ലേഖകന്‍

supreme-courtന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കാനാകില്ലന്ന് സുപ്രീംകോടതി. നിയമം ഉണ്ടാക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും കോടതി വ്യക്തമാക്കി. ഏക സിവില്‍ കോഡ് നടപ്പാക്കാത്തതിന്റെ പേരില്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ പൊതുതാല്‍പര്യ ഹരജി തള്ളിയ സുപ്രീംകോടതി ബി.ജെ.പി നീക്കത്തെ ശകാരിക്കുകയും ചെയ്തു.

‘നേരിട്ട് ചെയ്യാന്‍ കഴിയാത്ത കാര്യം വളഞ്ഞ വഴിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുകയാണ് നിങ്ങള്‍. വ്യക്തിനിയമങ്ങളുടെ പേരില്‍ വിവേചനം നടക്കുന്നുവെന്ന് നിങ്ങള്‍ പറയുന്ന സമുദായത്തിലെ ആരെങ്കിലും പരാതിയുമായി നിങ്ങളെ സമീപിച്ചിട്ടുണ്ടോ? നീതിനിഷേധിക്കപ്പെട്ട ഒരു മുസ്ലിം, കോടതിക്ക് മുമ്പാകെ വരുകയാണെങ്കില്‍ അവരുടെ കേസ് കോടതി പരിഗണിക്കും. അല്ലാതെ, ഒരു പൊതുതാല്‍പര്യ ഹരജി പരിഗണിച്ച് അത് ചെയ്യാനാകില്ല -ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ പറഞ്ഞു. ഏക സിവില്‍ കോഡ് വിഷയത്തില്‍ ഇടപെടാനാകില്ലന്ന് 21 വര്‍ഷം മുമ്പ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ആ നിലപാടില്‍ മാറ്റമില്ളെന്നും അദ്ദേഹം തുടര്‍ന്നു.

പൗരന്മാരെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണുന്നത് ശരിയല്ലന്നും മുത്തലാഖ്, ബഹുഭാര്യത്വം പോലുള്ള വ്യക്തിനിയമങ്ങള്‍ മനുഷ്യത്വരഹിതവും അനീതി നിറഞ്ഞതുമാണെന്നുമാണ് അശ്വിനി കുമാര്‍ ഉപാധ്യായയുടെ ഹരജിയിലെ വാദം. ഭരണഘടന മുന്നോട്ടുവെക്കുന്ന എല്ലാവര്‍ക്കും തുല്യനീതിയും സമത്വവും നടപ്പാക്കാന്‍ ഏക സിവില്‍ കോഡ് വേണമെന്നും ഹരജിയില്‍ പറയുന്നു. ഈ വാദം തള്ളിയ കോടതി ഹരജി പിന്‍വലിക്കാന്‍ അശ്വിനി കുമാറിന്റെ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോട് നിര്‍ദേശിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവോയെന്ന് വ്യക്തമാക്കാന്‍ സുപ്രീംകോടതിയിലെ ജസ്റ്റിസ് വിക്രംജിത്ത് സെന്‍ അധ്യക്ഷനായ മറ്റൊരു ബെഞ്ചും ഈയിടെ നിര്‍ദേശിച്ചിരുന്നു. എല്ലാ വിഭാഗങ്ങളുടെയും വാദങ്ങള്‍ പരിഗണിച്ചശേഷം മാത്രമേ, ഏക സിവില്‍ കോഡ് കൊണ്ടുവരാനാകൂവെന്നും ഒറ്റരാത്രികൊണ്ട് നടപ്പാക്കാവുന്ന കാര്യമല്ലന്നുമാണ് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ പ്രതികരിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top