Flash News

പുതുശ്ശേരി രാമചന്ദ്രന് എഴുത്തച്ഛന്‍ പുരസ്കാരം

December 8, 2015 , സ്വന്തം ലേഖകന്‍

Puthushari ramachandran (ezhuthachan award winner)തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ 2015ലെ എഴുത്തച്ഛന്‍ പുരസ്കാരം കവി ഡോ. പുതുശ്ശേരി രാമചന്ദ്രന്. ഒന്നരലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും പ്രഫ. മുഹമ്മദ് അഹമ്മദ്, ആഷാ മേനോന്‍, ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്. അവാര്‍ഡ് വിവരം സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ശാസ്തമംഗലം ഇലങ്കം ഗാര്‍ഡന്‍സിലെ ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ വസതിയിലത്തെി അറിയിച്ചു. അവാര്‍ഡ് ദാന തീയതി പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. മലയാളഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകള്‍ സമര്‍പ്പിച്ച ഗുരുസ്ഥാനീയനായ എഴുത്തുകാരെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് എഴുത്തച്ഛന്‍ പുരസ്കാരം. 1993ല്‍ ശൂരനാട് കുഞ്ഞന്‍പിള്ളയായിരുന്നു പ്രഥമ പുരസ്കാരത്തിന് അര്‍ഹനായത്.

മാവേലിക്കര താലൂക്കില്‍ വള്ളികുന്നത്ത് 1928 സെപ്റ്റംബര്‍ 23ന് ജനിച്ച പുതുശ്ശേരി രാമചന്ദ്രന്‍ വള്ളികുന്നം എസ്.എന്‍.ഡി.പി സംസ്കൃത ഹൈസ്കൂള്‍, ഇംഗ്ലീഷ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊല്ലം എസ്.എന്‍ കോളജ്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ തുടര്‍പഠനം. ഒന്നാം റാങ്കോടെ മലയാളം എം.എ പാസായ ഇദ്ദേഹം കേരള സര്‍വകലാശാലയില്‍നിന്ന് ഭാഷാശാസ്ത്രത്തില്‍ പിഎച്ച്.ഡി (കണ്ണശ്ശ രാമായണഭാഷ) നേടി. കവിതകളടക്കം ശ്രദ്ധേയമായ നിരവധി കൃതികള്‍ രചിച്ചു. കണ്ണശ്ശ രാമായണം (ബാല, യുദ്ധ, സുന്ദര, കിഷ്കിന്ധ കാണ്ഡങ്ങള്‍), പ്രാചീന മലയാളം (75 ലിഖിതങ്ങള്‍), എ.ആര്‍. രാജരാജവര്‍മയുടെ കേരളപാണിനീയം (1985), കേരള പാണിനീയ വിമര്‍ശം(1986), കേരളചരിത്രത്തിന്റെ അടിസ്ഥാന രേഖകള്‍ തുടങ്ങിയ കൃതികളും ശ്രദ്ധിക്കപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top