ചന്ദ്രബോസ് വധക്കേസ്: രണ്ട് ദിവസത്തെ വിസ്താരം ഹൈകോടതി തടഞ്ഞു

1424152294_chandraboseതൃശൂര്‍: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയിലെ രണ്ട് ദിവസത്തെ വിസ്താരം ഹൈകോടതി തടഞ്ഞു. സംഭവത്തില്‍ തെളിവായി പൊലീസ് ഹാജരാക്കിയ സീഡി പരിശോധിക്കാന്‍ കഴിഞ്ഞില്ലന്നും അതിന് സമയം അനുവദിക്കണമെന്നുമുള്ള പ്രതി മുഹമ്മദ് നിസാമിന്റെ ആവശ്യത്തിലാണ് ഹൈകോടതിയുടെ നടപടി.

വിസ്താരത്തില്‍ അന്വേഷണോദ്യോഗസ്ഥന്‍ പേരാമംഗലം സി.ഐ പി.സി.ബിജുകുമാറിന്റെ വിസ്താരം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച പ്രതി മുഹമ്മദ് നിസാമിനെ വിസ്തരിക്കാനിരിക്കെയാണ് തിങ്കളാഴ്ച ഹൈകോടതി വിസ്താരങ്ങള്‍ രണ്ട് ദിവസത്തേക്ക് തടഞ്ഞത്. വിചാരണ കോടതി നേരത്തെ തീരുമാനിച്ചതിനും അധികം ദിവസമെടുത്ത് അന്വേഷണോദ്യോഗസ്ഥന്‍ വരെയുള്ളവരുടെ വിസ്താരം കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂര്‍ത്തിയായത്. വിസ്താരം നീളുന്നതില്‍ പലതവണ വിചാരണക്കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment