Flash News

പെണ്‍കുട്ടിയുടെ ചെവിയില്‍ കുടുങ്ങിയ മുത്ത് പുറത്തെടുത്തു

December 8, 2015 , സ്വന്തം ലേഖകന്‍

pearl at girls ear...fathimaകോട്ടയം: 11 വയസ്സുകാരിയുടെ ചെവിയില്‍ എട്ടുവര്‍ഷമായി കുടുങ്ങിക്കിടന്ന പ്ലാസ്റ്റിക് മുത്ത് പുറത്തെടുത്തു. പട്ടിമറ്റം പുത്തന്‍വീട്ടില്‍ ഇക്ബാലിന്റെയും ഷീജയുടെയും മകള്‍ മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമയുടെ ചെവിയില്‍ നിന്നാണ് മുത്ത് പുറത്തെടുത്തത്.

മൂന്നാംവയസ്സില്‍ അങ്കണവാടിയില്‍ പഠിക്കുന്ന സമയത്ത് ചെവിയലകപ്പെട്ടതാണ് മുത്ത്. ചെവിവേദന ഉണ്ടായതിനെ തുടര്‍ന്നാണ് ഫാത്തിമയെ ആശുപത്രിയിലത്തെിച്ചത്. ഇ.എന്‍.ടി വിഭാഗത്തിലെ ഡോക്ടര്‍ ചെവി പരിശോധിച്ച് ചെവിക്കായം പുറത്തെടുത്ത് വൃത്തിയാക്കുന്നതിനിടെയാണ് ചെവിക്കായത്തില്‍ പൊതിഞ്ഞ നിലയില്‍ മുത്ത് കണ്ടത്തെിയത്. അസഹനീയ വേദനയായതോടെ തിങ്കളാഴ്ച ഫാത്തിമയെ ബോധം കെടുത്തിയ ശേഷമാണ് മുത്ത് പുറത്തെടുത്തത്.

മൂന്നാം വയസ്സില്‍ അങ്കണവാടിയില്‍ പഠിക്കുന്ന കാലത്ത് ഫാത്തിമക്ക് മുത്തുകള്‍ വെച്ചുതുന്നിയ ഉടുപ്പുകള്‍ ഉണ്ടായിരുന്നു. ഉടുപ്പില്‍നിന്ന് കുട്ടിയുടെ ചെവിയില്‍പ്പെട്ടതാകാമെന്നാണ് കരുതുന്നത്. എന്നാല്‍, മുത്ത് എത്രകാലം മുമ്പാണ് ചെവിയില്‍ കുടുങ്ങിയതെന്ന് പറയാന്‍ കഴിയില്ലന്നും ചെവിക്കായത്തില്‍ പൊതിഞ്ഞനിലയില്‍ കണ്ടത്തെിയതിനാല്‍ ഏറെനാള്‍ മുമ്പ് ചെവിയില്‍പ്പെട്ടതാകാമെന്നുമാണ് ഡോക്ടര്‍മാരുടെയും നിഗമനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top