Flash News

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടാനാകില്ല -കേന്ദ്രം

December 9, 2015 , സ്വന്തം ലേഖകന്‍

umaന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ലന്നും കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി. അടിയന്തര സാഹചര്യത്തിലേ കേന്ദ്ര സര്‍ക്കാറിന് ഇടപെടാനാകൂ എന്നും ഇപ്പോള്‍ അത്തരമൊരു സാഹചര്യമില്ലന്നും ഉമാഭാരതി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധിയുണ്ടെന്ന് ഉമാഭാരതി ചൂണ്ടിക്കാട്ടി. അതിനാല്‍ കേന്ദ്രത്തിന് പരിമിതിയുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ക്രമാതീതമായി ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് കേരളത്തില്‍നിന്നുള്ള എം.പിമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉമാഭാരതി നിലപാട് വ്യക്തമാക്കിയത്.

ജോയ്സ് ജോര്‍ജ്, പി.കെ. ശ്രീമതി, എം.ബി. രാജേഷ്, പി.കെ. ബിജു എന്നിവരാണ് എം.പിമാരുടെ സംഘത്തിലുണ്ടായിരുന്നത്. തമിഴ്നാടുമായി ജലം പങ്കിടുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ലന്നും സംഭരണിയുടെ സുരക്ഷിതത്വവും ജനങ്ങളുടെ ആശങ്കയുമാണ് പ്രശ്നമെന്നും എം.പിമാര്‍ മന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്ന് ജലനിരപ്പും ആശങ്കയും സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഉമാഭാരതി ജലവിഭവവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശംനല്‍കി. ഇതിനുപിറകെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേര്‍ന്നു. കേന്ദ്ര ജല കമീഷന്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജലവിഭവ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് തയാറാക്കാറ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top