പാലക്കാട്ട് വന്‍ കുഴല്‍പ്പണവേട്ട; രണ്ടര കോടി പിടിച്ചെടുത്തു

palakkad kuzhalppanamപാലക്കാട്: ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ കൊണ്ടുവന്ന രണ്ടര കോടിയുടെ കുഴല്‍പ്പണവുമായി നാലംഗ സംഘം ആദായനികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.

പെരിന്തല്‍മണ്ണ ആനമങ്ങാട് ചക്കുപുരക്കല്‍ ഷംസുദ്ദീന്‍ (42), ആലിപ്പറമ്പ് കൗണ്ടത്തുവീട്ടില്‍ റഫീഖ് (34) കോഴിക്കോട് കൊടുവള്ളി ഉള്ളിയാടന്‍ കുന്നുമ്മല്‍ ഷബീറലി (32), കൊടുവള്ളി പുഴങ്കര സക്കീര്‍ഹുസൈന്‍ (40) എന്നിവരാണ് അറസ്റ്റിലായത്. റഫീഖും ഷബീറലിയും കാരിയര്‍മാരാണ്. ബംഗളൂരുവില്‍ നിന്നുള്ള ഐലന്റ് എക്സ്പ്രസില്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ഇരുവരുടേയും കൈവശം മൂന്ന് ബാഗുകളിലായാണ് പണമുണ്ടായിരുന്നത്.

ടൊയോട്ട ഇറ്റിയോസ് കാറിലത്തെിയ ഷംസുദ്ദീനും സക്കീര്‍ഹുസൈനും റെയില്‍വേ സ്റ്റേഷന് പുറത്തു കാത്തുനില്‍ക്കുകയായിരുന്നു. കാറിന്റെ രഹസ്യഅറയിലേക്ക് പണം മാറ്റുന്നതിനിടെയാണ് ആദായനികുതി സംഘം വളഞ്ഞത്. സാധാരണ വേഷത്തിലത്തെിയ ഉദ്യോഗസ്ഥരും പ്രതികളും തമ്മിലുള്ള വാക്കേറ്റത്തിനിടെ ഓട്ടോ ഡ്രൈവര്‍മാര്‍ സംശയം തോന്നിയതിനാല്‍ സംഘത്തെ തടഞ്ഞുവെച്ചു. ടൗണ്‍ നോര്‍ത് പൊലീസ് എത്തിയാണ് പ്രതികളെയും വാഹനവും കസ്റ്റഡിലെടുത്തത്. വീരമംഗലം സ്വദേശി മുഹമ്മദ് മുസ്തഫയുടേതാണ് കാര്‍. അഞ്ഞൂറിന്‍േറയും ആയിരത്തിന്റെയും നോട്ടുകളാണ് പിടികൂടിയത്.

Print Friendly, PDF & Email

Leave a Comment