രാഹുലിന് മുന്‍ കേന്ദ്രസഹമന്ത്രി ചെരിപ്പ് നല്‍കിയത് വിവാദമായി

maxresdefaulചെന്നൈ: വെള്ളപ്പൊക്ക കെടുതി കാണാന്‍ പുതുച്ചേരിയിലത്തെിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വെള്ളക്കെട്ടില്‍ സഞ്ചരിക്കാന്‍ സ്വന്തം ചെരിപ്പ് ഊരിനല്‍കിയ മുന്‍ കേന്ദ്രസഹമന്ത്രിയുടെ നടപടിയെ ചൊല്ലി വിവാദം.

മന്‍മോഹന്‍ മന്ത്രിസഭയില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള സഹമന്ത്രിയായിരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍റംഗം വി. നാരായണ സ്വാമിയാണ് വെള്ളക്കെട്ടുള്ള സ്ഥലത്ത് രാഹുലിനെ ‘ബഹുമാനിച്ചത്’. വെള്ളം കണ്ട് രാഹുല്‍ ഷൂ ഊരിയതോടെ നാരായണ സ്വാമി ചെരിപ്പ് അഴിച്ച് രാഹുലിന് വെച്ചുനീട്ടി. സങ്കോചമില്ലാതെ അതു വാങ്ങി അണിഞ്ഞായിരുന്നു പിന്നീട് രാഹുലിന്റെ യാത്ര. സംഭവത്തിന്‍െറ വിഡിയോ സോഷ്യല്‍ മീഡിയയിലത്തെിയതോടെയാണ് അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായപ്രകടനങ്ങളുടെ പെരുമഴ തുടങ്ങിയത്. കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന പാദസേവയുടെ തെളിവാണിതെന്നായിരുന്നു വിമര്‍ശം.

എന്നാല്‍, മര്യാദയുടെ ഭാഗമായാണ് ചെരിപ്പ് നല്‍കിയതെന്നും കോണ്‍ഗ്രസില്‍ പാദസേവയുടെ സംസ്കാരമില്ലന്നുമായിരുന്നു നാരായണ സ്വാമിയുടെ പ്രതികരണം. രാഹുല്‍ സ്വന്തം ഷൂ കൈയില്‍ പിടിച്ചായിരുന്നു ഉടനീളം സഞ്ചരിച്ചതെന്നും സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലും അത് ഏല്‍പിച്ചില്ലന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment