തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളം സന്ദര്‍ശിക്കും. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ അന്തിമ രൂപരേഖയായി. കൊച്ചി, തൃശൂര്‍, വര്‍ക്കല എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്റെ പരിപാടികള്‍. മന്ത്രിമാരുമായി പ്രത്യേക ചര്‍ച്ചയും നടത്തുന്നുണ്ട്.
ഡിസംബര്‍ 14ന് വൈകുന്നേരം 4.10ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ കൊച്ചി ഐ.എന്‍.എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനിലാണ് പ്രധാനമന്ത്രിയത്തെുക. അവിടെ സ്വീകരണത്തിനു ശേഷം ഹെലികോപ്ടറില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്മെന്റ് കോളജ് ഗ്രൗണ്ടില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി തേക്കിന്‍കാട് മൈതാനത്ത് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 6.05ന് കൊച്ചിയിലേക്ക് റോഡ് മാര്‍ഗം തിരിച്ച് 7.15ന് കൊച്ചി താജ് മലബാറിലത്തെി രാത്രി അവിടെ തങ്ങും.
15ന് രാവിലെ 8.50ന് ഐ.എന്‍.എസ് ഗരുഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് മാര്‍ഗം എത്തും. രാവിലെ ഒമ്പതിന് ട്രൈ സര്‍വിസ് ഗാര്‍ഡ് ഓഫ് ഹോണര്‍. നേവിയുടെ ഹെലികോപ്ടറില്‍ 9.30ന് ഐ.എന്‍.എസ് വിക്രമാദിത്യയിലത്തെുന്ന പ്രധാനമന്ത്രി 9.40 മുതല്‍ ഉച്ചക്ക് 1.15 വരെ സംയുക്ത കമാന്‍ഡര്‍മാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. 1.45ന് ഹെലികോപ്ടറില്‍ കൊല്ലത്തേക്ക് പോകും. ആശ്രാമം മൈതാനത്ത് എത്തുന്ന പ്രധാനമന്ത്രി എസ്.എന്‍ കോളജില്‍ മുന്‍ മുഖ്യമന്ത്രി ആര്. ശങ്കറിന്‍െറ പ്രതിമ അനാച്ഛാദനം ചെയ്യും. 3.30 വരെയാണ് എസ്.എന്‍ കോളജിലെ പരിപാടി. അവിടെനിന്ന് ഹെലികോപ്ടറില്‍ വര്ക്കലയിലത്തെും. ശിവഗിരിമഠത്തില്‍ ശ്രീനാരായണഗുരുവിന് ആദരങ്ങള്‍ അര്‍പ്പിച്ചശേഷം വൃക്ഷത്തൈ നടും. 4.35 വരെയാണ് പ്രധാനമന്ത്രി ശിവഗിരിമഠത്തില്‍ ചെലവഴിക്കുക. അവിടെനിന്ന് ഹെലികോപ്ടറില്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകും. അവിടെയാണ് മന്ത്രിമാരുമായി ചര്‍ച്ച. വൈകുന്നേരം 5.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply