Flash News

മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ ഓര്‍മ്മ കൊണ്ടാടുന്നു

December 10, 2015 , അബ്രഹാം തോമസ്‌

bernabasഡാലസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അവിഭക്ത അമേരിക്കന്‍ ഭദ്രാസനത്തിന്റെയും തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെയും മെത്രാപ്പോലീത്തയായിരുന്ന, കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ മൂന്നാം ഓര്‍മ്മ പെരുന്നാള്‍ ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (9414 ഷൈലോ റോഡ്, ഡാലസ് ടെക്‌സസ് 75228) ഡിസംബര്‍ 13 ഞായറാഴ്ച കൊണ്ടാടുന്നതാണ്. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ വികാരി ഫാ.ജോണ്‍ കുന്നത്തുശ്ശേരില്‍, ഫാ. മാറ്റ് അലക്‌സാണ്ടര്‍, തുടങ്ങിയവര്‍ അനുസ്മരിച്ച് സംസാരിക്കുന്നതാണ്.

വിവരങ്ങള്‍ക്ക്: ഫാ. ജോണ്‍ കുന്നത്തുശ്ശേരില്‍ 972 523 9656, ബാബു ഫിലിപ്പോസ് (ട്രസ്റ്റി) 469 879 3201, ഏബ്രഹാം പി. മത്തായി (സെക്രട്ടറി) 214 801 6228.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top