മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡാ രജതജൂബിലിയും ക്രിസ്തുമസ് ആഘോഷവും ഡിസംബര്‍ 26-ാം തിയ്യതി

getNewsImagesതാമ്പാ (ഫ്‌ളോറിഡ): കാല്‍ നൂറ്റാണ്ടിന്റെ പദസഞ്ചലനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മലയാളി അസോസിയേഷന്റെ രചതജൂബിലി സമാപനസമ്മേളനവും, ക്രിസ്തുമസ്/ന്യൂഇയര്‍ ആഘോഷങ്ങളും ഡിസംബര്‍ 26 ശനിയാഴ്ച താമ്പായില്‍ വച്ച് സം‌യുക്തമായി ആഘോഷിക്കുന്നതാണ്.

2620 വാഷിംഗ്ടണ്‍ റോഡിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററലില്‍ വച്ചാണ് പരിപാടികള്‍ നടത്തപ്പെടുക. മലയാളം തമിഴ്, തെലുങ്ക്, സിനിമകളിലെ പ്രശസ്ത സിനിമാതാരം അഭിരാമിയാണ് മുഖ്യാതിഥി. തുടര്‍ന്ന് താരത്തോടൊപ്പം ക്രിസ്തുമസ് ഡിന്നറും നടത്തപ്പെടും.

കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷങ്ങളായ സംഘടനയുടെ തേര് തെളിച്ച പ്രസിഡന്റ്, സെക്രട്ടറി, മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ക്ക് പൊന്നാട നല്‍കി ആദരിക്കും. അമേരിക്കയിലെ പ്രശസ്തരായ നിരവധി കലാപ്രതിഭകള്‍ അണിനിരക്കുന്ന വര്‍ണ്ണോജ്ജ്വലമായ കലാപരിപാടികള്‍ തുടര്‍ന്ന് വേദിയില്‍ അരങ്ങേറും.

സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെട്ട വിവിധ കലാ, കായിക, സാഹിത്യമല്‍സരങ്ങളിലെ വിജയികള്‍ക്ക് അന്നേ ദിവസം ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കപ്പെടും.

പരിപാടികളിലേക്ക് ഏവരേയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡാ സില്‍വര്‍ ജൂബിലി കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷീലാ കുട്ടി 727 946 6554, ജയിംസ് ഇല്ലിക്കല്‍ 813 230 8031, ബിജോയ് ജേക്കബ് 813 842 1263, റ്റോമി മ്യാല്‍ക്കരപ്പുറത്ത് 813 416 9183.

വെബ്‌സൈറ്റ്: www.macf.com

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment