‘സഖ്റാം ബൈന്‍ഡര്‍’ ആദ്യമായി യു എ ഇയില്‍ അവതരിപ്പിക്കുന്നു

vijay tendulkarഅബുദാബി: ഇന്ത്യന്‍ നാടകവേദിക്ക് വിലപ്പെട്ട സംഭാവന നല്‍കിയ പത്മഭൂഷന്‍ വിജയ്‌ ടെണ്ടുല്‍ക്കറിന്റെ പ്രശസ്തമായ നാടകം ‘സഖ്റാം ബൈന്‍ഡര്‍’ ആദ്യമായി യു എ ഇയില്‍ അവതരിപ്പിക്കുന്നു.

അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഭരത് മുരളി നാടകോത്സവത്തില്‍ അബുദാബി നാടക സൗഹൃദമാണ് അവതരിപ്പികുന്നത്. ഇതിനകം പത്തിലേറെ മികച്ച നാടകങ്ങള്‍ അവതരിപ്പിക്കുകയും പ്രവാസ നാടകരംഗത്ത് തങ്ങളുടേതായ സംഭാവന നല്‍കുകയുംചെയ്ത നാടകപ്രേമികളുടെ കൂട്ടായ്മയാണ് നാടക സൗഹൃദം.

യു എ യില്‍ തന്നെയുള്ള പ്രവാസി നാടക പ്രവര്‍ത്തകന്‍ ഇസ്കന്ദര്‍ മിര്‍സയാണ് സംവിധാനം നിര്‍വഹിക്കുന്നത്. ദുബായ് പുഴ, മതിലുകള്‍ക്കപ്പുറം, ഗോസ്റ്റ് തുടങ്ങിയ നിരവധി നാടകങ്ങള്‍ മിര്‍സ സംവിധാനം ചെയ്തിട്ടുണ്ട്.

6a01287727d5cf970c0147e38f1358970b-800wiപുരുഷാധിപത്യത്തിന്റെ നേര്‍ചിത്രവും അടിച്ചമര്‍ത്തപ്പെടുന്ന ഇന്ത്യന്‍ സ്‌ത്രീത്വത്തിന്റെ ധാര്‍മികരോഷവും, അവരുടെ സ്വത്വത്തെ തിരിച്ചറിഞ്ഞ് ചെറുത്തുനില്‍പ്പുമായ ഈ മറാത്ത നാടകം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയാണ് അവതരിപ്പിക്കുന്നത്. ഒട്ടനവധി വേദികളില്‍ അവതരിപ്പിക്കപെടുകയും ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിടുള്ളതാണ്.

ആധുനിക നാടകലോകത്തില്‍ പുതിയ സങ്കേതങ്ങളുടെ സ്രഷ്ടാവ് കൂടിയാണ് വിജയ്‌ ടെണ്ടുല്‍ക്കര്‍. ഭാരതീയ നാടക വേദിക്ക് കനപ്പെട്ട നാടകങ്ങള്‍ സമ്മാനിച്ച വിജയ്‌ ടെണ്ടുല്‍ക്കര്‍ ഇന്ത്യക്ക് അഭിമാനമാണ്. പുരുഷാധിപത്യ സമൂഹത്തിന് സഹിക്കാനാകാതതിനാല്‍ ഏറെ എതിര്‍പ്പുകളും ഭരണകൂടത്തിന്‍റെ കടുംപിടുത്തവും അതിജീവിച്ചാണ് ഈ നാടകം ഇന്ത്യന്‍ മനസുകളില്‍ ഇടം പിടിച്ചതും ലോകത്തിന്‍റെ ശ്രദ്ധ നേടിയതും.

ജാതീയതക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചോദ്യം ചെയ്യുന്ന ഈ നാടകം അന്നും ഇന്നും പ്രസക്തമാണ്. ഇന്ത്യന്‍ നാടകവേദിയോടുള്ള ആദരമാണ് ഈ അവതരണം. അബുദാബി കേരള സോഷ്യല്‍സെന്‍റര്‍ ഭരത് മുരളി നാടകോത്സവത്തില്‍ രണ്ടാം ദിവസമായ ഡിസംബര്‍ 15ന് രാത്രി 8 മണിക്ക് ‘സഖ്റാം ബൈന്‍ഡ‍ര്‍’ അരങ്ങിലെത്തും.

1609696_890691870961490_4061837891786592427_n

Print Friendly, PDF & Email

Leave a Comment