Flash News

മുല്ലപ്പെരിയാര്‍ പ്രശ്നം: തമിഴ്‌നാടിന്റെ ഉറപ്പ് കാറ്റില്‍ പറത്തി മൂന്ന് ഷട്ടറുകളും അടച്ചു

December 10, 2015 , സ്വന്തം ലേഖകന്‍

mullapperiyar.jpg.image_.784.410ഇടുക്കി: മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുമ്പോഴും ജലനിരപ്പ് താഴ്ത്തുമെന്ന വാക്ക് തമിഴ്‌നാട് ലംഘിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്ന മൂന്ന് ഷട്ടറുകളും തമിഴ്‌നാട് അടച്ചു. തേനി ജില്ലാ കലക്ടര്‍ വെങ്കിടാചലവും ഇടുക്കി ജില്ലാ കലക്ടര്‍ വി രതീശനും നടത്തിയ ചര്‍ച്ചയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് തമിഴ്‌നാട് ഉറപ്പുനല്‍കിയിരുന്നു. 140 അടിവരെ ജലനിരപ്പ് കുറയ്ക്കാന്‍ സന്നദ്ധമാണെന്നാണ് തേനി കലക്ടര്‍ അറിയിച്ചത്.

എന്നാല്‍ ഇതിന് കടകവിരുദ്ധമായ നടപടിയാണ് തമിഴ്‌നാടിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ജലനിരപ്പ് കുറക്കാമെന്ന നിലപാടില്‍ നിന്ന് മാറി മൂന്ന് ഷട്ടറുകളും തമിഴ്‌നാട് അടച്ചിരിക്കുന്നു. മാത്രമല്ല അണക്കെട്ടിന്റെ ചുമതലയുള്ള തമിഴ്‌നാടിന്റെ ഉന്നതോദ്യോഗസ്ഥര്‍ മുല്ലപ്പെരിയാറില്‍ നിന്ന് തിരികെപ്പോവുകയും ചെയ്തു. മുല്ലപ്പെരിയാറിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനിയറും ഉപസമിതിയംഗമായ എ മാധവനുമാണ് മുല്ലപ്പെരിയാറില്‍ നിന്ന് തിരികെപ്പോയത്. ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വള്ളിയപ്പന്‍ നേരത്തെ മുല്ലപ്പെരിയാര്‍ വിട്ടിരുന്നു. ഇനി അണക്കെട്ടിലുള്ളത് മൂന്ന് ജൂനിയര്‍ എന്‍ജിനീയര്‍മാര്‍ മാത്രമാണ്.

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയും നിസംഗ നിലപാട് തുടരുകയാണ്. അണക്കെട്ടില്‍ പരിശോധന നടത്തേണ്ട സാഹചര്യമില്ലെന്നാണ് സമിതി അധ്യക്ഷന്‍ എല്‍എവി നാഥന്റെ നിലപാട്. സമിതിയിലെ കേരളത്തിന്റെ പ്രതിനിധി വി ജെ കുര്യനും അണക്കെട്ടിലോ പരിസരപ്രദേശങ്ങളിലോ വന്നിട്ടുപോലുമില്ല.

അതേസമയം, മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘം ഡല്‍ഹിയിലെത്തി. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം സംഘം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ഇന്നും നാളെയുമായി ഡല്‍ഹിയിലുള്ള സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top