ഷിക്കാഗോ: സാര്‍വത്രികസഭയില്‍ 2015 ഡിസംബര്‍ എട്ടിന് ആരംഭിച്ച കരുണയുടെ ജൂബിലി വര്‍ഷം രൂപതയില്‍ സമുചിതമായി ആചരിക്കുന്നതിനായി മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഇരുപതിന കര്‍മ്മപരിപാടികള്‍ പ്രഖ്യാപിച്ചു. 2015 ഡിസംബര്‍ ആറാംതീയതി ഞായറാഴ്ച രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും വായിക്കാനായി നല്‍കിയിരിക്കുന്ന ഇടയലേഖനത്തിലാണ് കരുണയുടെ വര്‍ഷം സമുചിതമായി ആചരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനുവേണ്ട പ്രായോഗിക നിര്‍ദേശങ്ങളും അഭിവന്ദ്യ പിതാവ് നല്‍കിയിരിക്കുന്നത്.
1. നമ്മുടെ മിഷനുകളിലും ഇടവകകളിലും കരുണയുടെ ജൂബിലിവര്‍ഷ പ്രാര്‍ത്ഥന നടത്തുകയും ജൂബിലിയുടെ പോസ്റ്റര്‍ (എംബ്ലം) സ്ഥാപിക്കുകയും ചെയ്യുക.
2. ശാരീരികവും ആദ്ധ്യാത്മികങ്ങളുമായ കാരുണ്യപ്രവര്‍ത്തികള്‍ വ്യക്തിപരമായി അഭ്യസിക്കുക.
3. അപകടത്തിലോ അഗ്നിബാധയിലോ ഉള്‍പ്പെട്ടവരെ രക്ഷിക്കാന്‍ ആംബുലന്‍സോ, ഫയര്‍ എന്‍ജിനോ സൈറണ്‍ മുഴക്കി പോകുമ്പോള്‍ അപകടത്തിലായിരിക്കുന്നവര്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.
4. യാത്രയ്ക്കിടയില്‍ സെമിത്തേരിയോ, മൃതദേഹം സൂക്ഷിക്കുന്ന സ്ഥലമോ (ഫ്യൂണറര് ഹോംസ്) കാണുമ്പോള്‍ കുരിശടയാളം വരയ്ക്കുകയും സ്വയം പ്രേരിതപ്രാര്‍ത്ഥന നടത്തി മരിച്ചവരുടെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
5. ഇടവകകളുടേയും മിഷനുകളുടേയും നേതൃത്വത്തില്‍ വിശുദ്ധ സ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടനം നടത്തുക.
6. കുട്ടികളും, യുവജനങ്ങളും, മുതിര്‍ന്നവരും ഗ്രൂപ്പുകളായി ആതുരാലയങ്ങളും ജയിലുകളും സന്ദര്‍ശിക്കുക.
7. കാരുണ്യത്തിന്റെ സുവിശേഷമായ വിശുദ്ധ ലൂക്കായുടെ സുവിശേഷം വായിക്കാനും പഠിക്കാനും ബൈബിള്‍ ക്വിസ് നടത്താനും ശ്രദ്ധിക്കുക.
8. വലിയ നോമ്പിലെ മൂന്നാം ശനിയാഴ്ച (ഫെബ്രുവരി 27) എല്ലാ ഇടവകകളിലും മിഷനുകളിലും ഏകദിന ദിവ്യകാരുണ്യ ആരാധന നടത്തുക.
9. അംഗവൈകല്യമുള്ള വ്യക്തികളെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളേയും, വൃദ്ധരായ മാതാപിതാക്കളേയും അനുസ്മരിച്ച് പ്രാര്‍ത്ഥനകള്‍ നടത്തി ഡിവൈന്‍ മേഴ്സി സണ്‍ഡേ (ഏപ്രില്‍ 3, 2016) സമുചിതമായി ആചരിക്കുക.
10. സെപ്റ്റംബര്‍ മാസത്തിലെ ആദ്യ ശനിയാഴ്ച (മൂന്നാം തീയതി) എല്ലാ പള്ളികളിലും മിഷനുകളിലും പൂര്‍ണ്ണമായും ദൈവവചന പാരായണം നടത്തുക.
11. 2016 ഒക്ടോബര്‍ മാസം എട്ടാംതീയതി എല്ലാ ഇടവകകളിലും മിഷനുകളിലും മുഴുവന്‍ ദിവസവും ജപമാല പ്രാര്‍ത്ഥനയ്ക്കായി മാറ്റിവെയ്ക്കുക.
12. വടക്കേ ഇന്ത്യയിലെ മിഷന് രൂപതകളില്‍പ്പെട്ട ഏതെങ്കിലും ഒരു പ്രദേശത്ത് മിഷനെ ദത്തെടുത്ത് സഹായിക്കാന്‍ ഓരോ ഇടവകയും മിഷനും തയാറവുക.
13. ഇടവക, ഫൊറോനാ തലങ്ങളില്‍ ജൂബിലി വര്‍ഷത്തെക്കുറിച്ച് ബോധവത്കരണ സെമിനാറുകളും ക്ലാസുകളും നടത്തുക.
14. വിശ്വാസ പരിശീലന ക്ലാസുകളുടെ നേതൃത്വത്തില്‍ നിര്‍ധനരായ കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ സാമിഗ്രികള്‍ എത്തിച്ചുകൊടുക്കുക.
15. ദൈവകാരുണ്യത്തിന്റെ സന്ദേശവാഹകരായവരുടെ ജീവചരിത്രം പഠനവിഷയമാക്കുക.
16. കേരളത്തിലെ ഏതെങ്കിലും ഒരു നിര്‍ധന കുടുംബത്തെ കണ്ടെത്തി സാമ്പത്തിക സഹായം നല്‍കുക (സേവ് -എ- ഫാമിലി).
17. കൂടെക്കൂടെ കുമ്പസാരമെന്ന കൂദാശ സ്വീകരിക്കുകയും, പ്രശ്നങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. വലിയ നോമ്പില്‍ “ഈശോയ്ക്കുവേണ്ടി 24 മണിക്കൂര്‍’ എന്ന പേരില്‍ പ്രത്യേക പരിപാടികള്‍ ക്രമീകരിക്കുകയും കുമ്പസാരത്തിനുവേണ്ടി സൗകര്യമൊരുക്കുകയും ചെയ്യുക.
18. അഴിമതിക്കും ഭീകരവാദത്തിനും അന്ത്യമുണ്ടാകാന്‍ ജാഗ്രതയോടെ പ്രാര്‍ത്ഥിക്കുക.
19. സങ്കീര്‍ത്തനം 136 കുടുംബ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി ധ്യാനവിഷയമാക്കുക.
20. “പരിശുദ്ധ രാജ്ഞി കരുണയുടെ മാതാവേ….’ എന്ന പ്രാര്‍ത്ഥന എല്ലാദിവസവും ചൊല്ലി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം അപേക്ഷിക്കുക.
കരുണയുടെ ജീബിലി വര്‍ഷത്തിന്റെ രൂപതാ തല ഉദ്ഘാടനം 2015 ഡിസംബര്‍ 13-ന് ഞായറാഴ്ച രൂപതാ ഭദ്രാസന ദേവാലയമായ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലിന്റെ പ്രധാന കാവാടം തുറന്നുകൊണ്ട് മാര്‍ ജോയി ആലപ്പാട്ട് പിതാവ് നിര്‍വഹിക്കും. രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും ജൂബിലി തിരി തെളിയിച്ചും ജൂബിലി പ്രാര്‍ത്ഥന നടത്തിയും കരുണയുടെ ജൂബിലി വര്‍ഷത്തിന് ആരംഭം കുറിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply