കാര്‍ മറിഞ്ഞു; ജഡ്ജിയും ഡ്രൈവറും രക്ഷപ്പെട്ടു

judge car accidentപീരുമേട്: ഇറക്കത്തില്‍ ബ്രേക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ട കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്ന ജഡ്ജിയും ഡ്രൈവറും പരിക്കില്ലാതെ രക്ഷപ്പെട്ടു. പീരുമേട് ലേബര്‍ കോടതിയിലെ ജഡ്ജി ശ്രീവത്സന്‍, ഡ്രൈവര്‍ പള്ളിക്കുന്ന് സ്വദേശി മധു (38) എന്നിവരാണ് ഏലപ്പാറയിലുണ്ടായ അപകടത്തില്‍ രക്ഷപ്പെട്ടത്.

അപകടം ഒഴിവാക്കാന്‍ റോഡുവക്കിലെ കല്ലില്‍ ഇടിച്ച് നിര്‍ത്താന്‍ ശ്രമിക്കവെ കാര്‍ റോഡരികില്‍ തലകീഴായി മറിയുകയായിരുന്നു. കാറില്‍ കുടുങ്ങിയ ജഡ്ജിയെ ഡ്രൈവറാണ് പുറത്തിറക്കിയത്. കാലപ്പഴക്കം ചെന്ന ഒൗദ്യോഗിക കാറാണ് അപകടത്തില്‍പെട്ടത്. കാര്‍ മറിഞ്ഞതിന്റെ ഇടതുവശം അഗാധകൊക്കയാണ്. 2009ല്‍ പൊലീസ് സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പൊലീസുകാരും 2012ല്‍ ജീപ്പ് മറിഞ്ഞ് യാത്രക്കാരനും കൊല്ലപ്പെട്ടിരുന്നു.

Print Friendly, PDF & Email

Leave a Comment