Flash News

ന്യൂയോര്‍ക്കില്‍ സരസ്വതി അവാര്‍ഡിന് അരങ്ങൊരുങ്ങി

December 11, 2015 , ജോജോ തോമസ്‌

Saraswathi Award 2015ന്യൂയോര്‍ക്ക്: സരസ്വതി അവാര്‍ഡിന്റെ 18ആമത് ദേശീയ മത്സരത്തിന് ന്യൂയോര്‍ക്കില്‍ അരങ്ങൊരുങ്ങി. ക്യൂന്‍സിലെ ഗ്ലീന്‍ ഓക്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 12 ശനിയാഴ്ച രാവിലെ 9.15ന് മത്സരാര്‍ത്ഥികള്‍ ഒത്തുകൂടും. 10 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും.

വൈകുന്നേരം 6 മണിക്ക് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍‌സുലേറ്റിനെ പ്രതിനിധീകരിച്ച് കോണ്‍സല്‍ ജി. ശ്രീനിവാസ റാവു മുഖ്യാത്ഥിയാകും. ഡോ. പൂര്‍ണിമാ ദേശായി ആശംസാ സന്ദേശം നല്‍കും. തുടര്‍ന്ന് മുക്താബര്‍ ഫൈന്‍ ആര്‍ട്സ്, ജീവധാര സ്കൂള്‍ ഓഫ് ഡാന്‍സ് എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്തവിരുന്ന് ഉണ്ടാകും.

ദക്ഷിണ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പൈതൃകം പേറുന്ന 81ല്‍ അധികം യുവപ്രതിഭകള്‍ ന്യൂയോര്‍ക്കിലെ മത്സരത്തില്‍ അവരുടെ കലാഭിരുചിയും പ്രതിഭയും പ്രകടമാക്കും. ഇന്ത്യന്‍ നൃത്ത, നാട്യ, വാദ്യ, സംഗീത കലകളുടെ പ്രോത്സാഹനമാണ് സരസ്വതി അവാര്‍ഡിന്റെ ലക്ഷ്യം.

ഭാരതീയ കലാ സാംസ്കാരിക രംഗത്ത് പ്രതിഭയും, വ്യക്തിമുദ്രയും കൈവരിച്ചിട്ടുള്ളവരാണ് 18ആമത് സരസ്വതി അവാര്‍ഡിന്റെ വിധി നിര്‍‌ണ്ണയിക്കുന്നത്. ശ്രീമതി രമാ ബാലചന്ദ്രന്‍, ശ്രീമതി ശാലിനി രാജേന്ദ്രന്‍, ശ്രീ ക്രിസ്റ്റി ഫെര്‍‌ണാണ്ടസ്, ശ്രീമതി ഹേമ ശര്‍മ്മ, ശ്രീ. രമേശ് ലഗ്സ്‌മിസന്‍, ശ്രീമതി ഭാവന മാധവന്‍, ശ്രീമതി സിരേഷ കൊറപ്പാട്ടി എന്നിവരാണ് ജഡ്ജസ്.

മത്സരത്തിന് മുന്‍‌കൂര്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. വൈകീട്ട് 6 മണിക്ക് നടത്തുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ജീവന്‍ തോമസ്, ജ്യോതി തോമസ് എന്നിവര്‍ അവതാരകരായിരിക്കും.

ജോജോ തോമസ്
പ്രസിഡന്റ്, സരസ്വതി അവാര്‍ഡ്സ്
|| ഡോഗ് വുഡ് അവന്യൂ
ഫാമിംഗ് ഡേല്‍, ന്യൂയോര്‍ക്ക് 11738
ഫോണ്‍ – 1-516- 455- 9739


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top