Flash News

വിവിധ ആവശ്യങ്ങളുമായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു; മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചയായി

December 11, 2015 , admin

modi-and-oommanchandiന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. കേരളത്തിന് പുതിയ അണക്കെട്ടിലൂടെ സുരക്ഷയും തമിഴ്‌നാടിന് ആവശ്യമായ വെള്ളവും എന്ന നിലപാട് മുഖ്യമന്ത്രി കൂടിക്കാഴ്ച്ചയില്‍ ആവര്‍ത്തിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഉച്ചയ്ക്ക് 12നാണ് സമയം ലഭിച്ചിരുന്നത്.

പൊതുബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട സംസ്ഥാന ആവശ്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും കൂടിക്കാഴ്ച്ച നടത്തും. പാലക്കാട് കോച്ച് ഫാക്ടറിക്ക് സെയിലിന്റെ് സഹകരണം ഉറപ്പാക്കാനായി കേന്ദ്ര സ്റ്റീറല്‍ മന്ത്രി നരേന്ദ്രതോമറിനെയും മുഖ്യമന്ത്രി കാണും.

അതേസമയം, കേരളത്തിലെ സബര്‍ബന്‍ പദ്ധതിക്കായി കമ്പനി രൂപീകരിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര റയില്‍വെ മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിലമ്പൂര്‍ നഞ്ചന്‍കോട് പദ്ധതിയുടെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കും. റെയില്‍വെ മന്ത്രാലയത്തിന്റൈ വിഹിതം അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന ആവശ്യത്തോട് റെയില്‍വെ മന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള തീവണ്ടികള്‍ നീട്ടുന്ന കാര്യത്തില്‍ എംപിമാരും റയില്‍വെ ഉദ്യോഗസ്ഥരുമായി നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമെടുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top