Flash News

ത്രിപുരയില്‍ പാര്‍ട്ടി എം.എല്‍.എയെ സി.പി.എം പുറത്താക്കി

December 11, 2015 , സ്വന്തം ലേഖകന്‍

mdnഅഗര്‍ത്തല: സദാചാരലംഘനത്തിന്റെ പേരില്‍ ത്രിപുരയില്‍ പാര്‍ട്ടി എം.എല്‍.എയെ സി.പി.എം പുറത്താക്കി. ബീര്‍ഗഞ്ചില്‍ നിന്നുള്ള എം.എല്‍.എയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവുമായ മനോരഞ്ചന്‍ ആചാര്യയെയാണ് പുറത്താക്കിയത്.

പാര്‍ട്ടി നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് അദ്ദേഹത്തോട് എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും അതനുസരിച്ച് രാജി നല്‍കിയതായും പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗമാണ് ആരോപണം ശരിയാണെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആചാര്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ആരോപണമെന്താണെന്ന് പാര്‍ട്ടി വ്യക്തമാക്കിയില്ല.

ഗോമതി ജില്ലയിലെ അമര്‍പുര്‍ സബ്ഡിവിഷനില്‍ പാര്‍ട്ടി ഓഫിസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മനോരഞ്ചന്‍ ആചാര്യയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് സുദീപ് റോയി ബര്‍മന്‍ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top