Flash News

കൊലക്കേസില്‍ മുന്‍ എം.പി ഷഹാബുദ്ദീന് ജീവപര്യന്തം

December 11, 2015 , സ്വന്തം ലേഖകന്‍

shahabuddin-759പട്ന: 11വര്‍ഷംമുമ്പ് രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ ബിഹാറിലെ മുന്‍ ആര്‍.ജെ.ഡി എം.പി മുഹമ്മദ് ഷഹാബുദ്ദീന് ജീവപര്യന്തം. കൂട്ടുപ്രതികളായ മറ്റു മൂന്നുപേര്‍ക്കും അഡീഷനല്‍ ജില്ലാ ജഡ്ജി അജയ്കുമാര്‍ ശ്രീവാസ്തവ ജീവപര്യന്തം ശിക്ഷവിധിച്ചു.

രാജ്കുമാര്‍ സാഹ്, ശൈഖ് അസ്ലം, ആരിഫ് ഹുസൈന്‍ എന്നിവരാണ് കൂട്ടുപ്രതികള്‍. 2004ല്‍ ഗിരീഷ് രാജ്, സതീഷ് രാജ് എന്നീ സഹോദരന്മാരെ ഷഹാബുദ്ദീനും സംഘവും ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഷഹാബുദ്ദീന് 20,000 രൂപ പിഴയും വിധിച്ചു.

2004 ആഗസ്റ്റ് 16ന് സിവാന്‍ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ചന്ദ്രശേഖര്‍ പ്രസാദ് എന്നയാളുടെ മൂന്നുമക്കളെ പ്രതികളായ രാജ്കുമാര്‍, അസ്ലം, ആരിഫ് എന്നിവര്‍ തട്ടിക്കൊണ്ടുപോയി പ്രതാപ്പുര്‍ ഗ്രാമത്തില്‍വെച്ച് ആസിഡ് ഒഴിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഗിരീഷ്, സതീഷ് എന്നിവര്‍ മരിച്ചു. മറ്റൊരു സഹോദരന്‍ രാജീവ് രക്ഷപ്പെട്ടു. സഹോദരന്മാരെ തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടന്നത് ഷഹാബുദ്ദീന്റെ നേതൃത്വത്തിലാണെന്ന് കൊല്ലപ്പെട്ടവരുടെ മാതാവ് കലാവതിദേവി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സംഭവത്തിലെ ദൃക്സാക്ഷിയായ സഹോദരന്‍ രാജീവ് കഴിഞ്ഞവര്‍ഷം ജൂണ്‍ 16ന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. മറ്റുനിരവധി കേസുകളില്‍ പ്രതിയായ ഷഹാബുദ്ദീന്‍ വര്‍ഷങ്ങളായി സിവാന്‍ സെന്‍ട്രല്‍ ജയിലിലാണ്. 1996-2009 കാലത്ത് സിവാനില്‍ നിന്നുള്ള ആര്‍.ജെ.ഡി എം.പിയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top