Flash News

ഡല്‍ഹിയില്‍ ഇനി ഡീസല്‍ വണ്ടികളില്ല

December 11, 2015 , സ്വന്തം ലേഖകന്‍

Delhi-pollution-AFP-compressed-580x395ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിലക്കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുതെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം പത്തിരട്ടി വര്‍ധിച്ച സാഹചര്യത്തിലാണ് ട്രൈബ്യൂണല്‍ കര്‍ശന നടപടികളിലേക്ക് കടന്നത്. ഒറ്റ നമ്പറും ഇരട്ട നമ്പറുമുള്ള വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടിച്ച് മലിനീകരണ തോത് കുറക്കുകയെന്ന ഡല്‍ഹി സര്‍ക്കാറിന്റെ പദ്ധതി ട്രൈബ്യൂണല്‍ ചോദ്യം ചെയ്തു. ഈ പദ്ധതി രണ്ട് വാഹനങ്ങള്‍ വാങ്ങാന്‍ ഓരോരുത്തരേയും നിര്‍ബന്ധിതമാക്കുമെന്ന് ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തി. അതിനാല്‍ ലക്ഷ്യം കൈവരിക്കാന്‍ ഈ പദ്ധതി പര്യാപ്തമല്ല.

അടുത്ത ജനുവരി ഒന്നിനാണ് അക്കങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ വാഹന നിയന്ത്രണം നിലവില്‍ വരുന്നത്. അതോടെ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന നമ്പറുകളുള്ള വാഹനങ്ങളും ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുകളുള്ളതും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ ഓടിക്കാന്‍ സാധിക്കൂ. ഇതിന് പരിഹാരമായി മെട്രോ റെയില്‍ സേവനത്തിന്റെ ദൈര്‍ഘ്യം കൂട്ടാനും 6000 പുതിയ ഡി.ടി.സി ബസുകള്‍ നിരത്തിലിറക്കാനും തീരുമാനിച്ചിട്ടുണ്ട്.

രണ്ടാഴ്ചയായി ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായിരിക്കുകയാണ്. ദീപാവലി നാളില്‍ പൊട്ടിച്ച പടക്കത്താല്‍ 32 ഇരട്ടി മലിനീകരണം സംഭവിച്ചതായി കണ്ടത്തെിയിരുന്നു. ഇതിന് ശേഷം മഴ പെയ്യാതിരിക്കുകയും മഞ്ഞ് മൂടിക്കെട്ടി നില്‍ക്കുകയും ചെയ്യുന്നതുമൂലം വിഷവായു അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മലിനീകരണത്തിന്റെ പേരില്‍ പത്തുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് കഴിഞ്ഞ ഏപ്രില്‍ ഏഴിന് ട്രൈബ്യൂണല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top