സീഡി കണ്ടത്തൊത്തതില്‍ ദുരൂഹത -കോടിയേരി

KODIYERI_BALAKRISHNA_30814eകണ്ണൂര്‍: സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദ സീഡി കണ്ടത്തൊത്തതില്‍ ദുരൂഹതയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സോളാര്‍ കേസില്‍ ആരോപണ വിധേയനായ ഉമ്മന്‍ ചാണ്ടിയും ബാര്‍ അഴിമതിയില്‍ കുരുങ്ങിയ മന്ത്രി ബാബുവും രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

സീഡി പുറത്തുവന്നാല്‍ എന്തൊക്കെയോ സംഭവിക്കുമെന്ന് ചിലര്‍ ഭയക്കുന്നുണ്ട്. പത്തനംതിട്ട ജയിലില്‍നിന്ന് സരിത എഴുതിയ 23 പേജുള്ള കത്തും കണ്ടത്തെണം. ഇതു കൂടി പിടിച്ചെടുത്താല്‍ എല്ലാ ദുരൂഹതയും തീരും. പെന്‍ഡ്രൈവ് പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയുടെ കൈവശമുണ്ടായിരുന്നു. അദ്ദേഹത്തെ നാലര വര്‍ഷം ഒരുസ്ഥലത്തുതന്നെ ഇരുത്തിയത് പ്രത്യുപകാരമാണ്. സോളാര്‍ രഹസ്യം അറിയുന്നവരെ പിണക്കാതിരിക്കാന്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയാണ്. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കെതിരെയും ഉയരാത്ത ആരോപണമാണ് ഉമ്മന്‍ ചാണ്ടിക്കുനേരെ ഉണ്ടായത്. അദ്ദേഹം സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. എന്നാലെ സ്വതന്ത്രമായി സോളാര്‍ കമീഷന് പ്രവര്‍ത്തിക്കാനാവൂ. ആരോപണം ശരിയല്ലന്നു തെളിഞ്ഞാല്‍ അദ്ദേഹത്തിന് തിരിച്ചുവരാമല്ലോ. എന്നാല്‍, രാജിവെച്ചാല്‍ തന്റെ സ്ഥാനം പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് രാജിവെക്കാത്തത്.

ബാബുവിനെതിരെ ബാര്‍ കോഴ കേസില്‍ വ്യക്തമായ തെളിവുണ്ട്. ബാര്‍കോഴയുടെ സൂത്രധാരനാണ് ഉമ്മന്‍ ചാണ്ടി. ബാബുവിനെ മന്ത്രിസഭയില്‍നിന്നും പുറത്താക്കുന്നതുവരെ നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭം തുടരും. ആര്‍.എസ്.എസ് കണ്ണുരുട്ടുമ്പോള്‍ ഭയപ്പെടുന്നയാളാണ് ഉമ്മന്‍ ചാണ്ടി.

കേരളത്തിന്‍െറ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മോദി ഉമ്മന്‍ ചാണ്ടിക്കും മന്ത്രിമാര്‍ക്കും നല്‍കിയത് അഞ്ച് മിനിറ്റാണ്. വേണമെങ്കില്‍ വിമാനത്താവളത്തില്‍ വന്ന് കണ്ടോ എന്ന് മോദി അപമാനിച്ചത് മൂന്നര കോടി വരുന്ന മലയാളികളെയാണ്. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ മണിക്കൂറുകള്‍ ചെലവിടുമ്പോള്‍ സംസ്ഥാനത്തിന്റെ കാര്യം പറയാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിമാനത്താവളത്തില്‍ അഞ്ച് മിനിറ്റ്. ഇതിനെതിരെ പ്രതികരിക്കാന്‍ ഉമ്മന്‍ ചാണ്ടി തയാറാവാത്തത് അതിലും വലിയ തെറ്റാണെന്നും കോടിയേരി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment