സീരിയലുകള്‍ക്ക് സെന്‍സെര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന് ജസ്റ്റീസ് കെമാല്‍ പാഷ

justice-kemal-pasha

കൊച്ചി: ടി.വി സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ. എറണാകുളം പ്രസ് ക്ല്ലബ് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച കോടതി വാര്‍ത്ത റിപ്പോര്‍ട്ടിങ് ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗര്‍ഭച്ഛിദ്രം, തട്ടിക്കൊണ്ടുപോകല്‍, ഭാര്യ-ഭര്‍തൃ പീഡനം, തീവ്രവാദം ഇവയെല്ലാമാണ് ഇന്നത്തെ സീരിയലുകളുടെ പ്രധാന വിഷയം. ചലച്ചിത്രങ്ങള്‍പോലെ സീരിയലുകള്‍ക്ക് സെന്‍സറിങ് ഇല്ലാത്തത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.

കച്ചവട താല്‍പര്യം മാത്രം പോരാ, സാമൂഹിക പ്രതിബദ്ധതകൂടി വേണമെന്നും ഇതുമായി ബന്ധപ്പെട്ട് ചില പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും ജസ്റ്റിസ് വ്യക്തമാക്കി. തുറന്ന കോടതിയിലാണ് നമ്മുടെ ഭൂരിപക്ഷം നീതിന്യായ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത്. തുറന്ന കോടതിയെന്നാല്‍ സുതാര്യമെന്നാണ് അര്‍ഥം.

കോടതി നടപടികള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയാണ് ഇതിന്‍െറ ലക്ഷ്യം. തുറന്ന കോടതിയിലെ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എന്തൊക്കെ പറയാം എന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്കു സ്വയം നിയന്ത്രണം വേണം. തുറന്ന കോടതിയില്‍ പറയുന്ന കാര്യങ്ങളൊക്കെ സമൂഹത്തിന്‍െറ മുന്നില്‍ എത്തണമെന്നു കരുതുന്നയാളാണ് താന്‍.

എന്നാല്‍, കോടതിയില്‍ നടക്കുന്ന പരാമര്‍ശങ്ങളില്‍ കേസില്‍ പ്രസക്തമല്ലാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കരുതലോടെ വേണണെന്നും അദ്ദേഹം പറഞ്ഞു. ന്യായാധിപനെ വ്യക്തിപരമായി ആക്രമിക്കുന്നത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കും. ഇത് ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment