ചിഹ്നം കൂപ്പുകൈ തന്നെ വേണമെന്ന് വെള്ളാപ്പള്ളി; ചട്ടപ്രകാരം തടസ്സമെന്ന് കമ്മീഷന്‍

vellappallyകൊല്ലം: എസ്.എന്‍.ഡി.പി യോഗത്തിന്റെ പുതിയ പാര്‍ട്ടി ഭാരത് ധര്‍മ ജന സേനയ്ക്ക് (ബി.ഡി.ജെ.എസ്) കൂപ്പുകൈ ചിഹ്നം വേണമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി വെള്ളാപ്പള്ളി നടേശന്‍. ചിഹ്നം സംബന്ധിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കമ്മീഷന്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. കമ്മീഷന്‍ ഹിയറിംഗില്‍ തങ്ങളുടെ അഭിപ്രായം അറിയിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കൈപ്പത്തി ചിഹ്നവും കൂപ്പുകൈ ചിഹ്നവും തമ്മില്‍ വത്യാസമുണ്ട്. അരിവാള്‍ ചുറ്റിക നക്ഷത്രവും അരിവാള്‍ നെല്‍കതിരും തമ്മിലും സാമ്യമുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

അതേസമയം, ബി.ഡി.ജെ.എസിന് ചിഹ്നം അനുവദിക്കുന്ന കാര്യം പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. നിലവിലുള്ള ചിഹ്നത്തോട് സാമ്യമുള്ള ചിഹ്നങ്ങള്‍ അനുവദിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. കൂപ്പുകൈ ചിഹ്നത്തിന് മറ്റ് ചില ചിഹ്നങ്ങളുമായി സാദൃശ്യമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മൊത്തം സീറ്റുകളുടെ അഞ്ച് ശതമാനം സീറ്റുകളിലെങ്കിലും മത്സരിക്കുകയാണെങ്കില്‍ മാത്രമേ ബിഡിജെഎസിന് ചിഹ്നം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നും കമ്മീഷന്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment