Flash News

ചെന്നൈ പ്രളയത്തില്‍ റെയില്‍വേക്ക് 115 കോടി നഷ്ടം

December 12, 2015 , സ്വന്തം ലേഖകന്‍

54ചെന്നൈ: ചെന്നൈ പ്രളയത്തില്‍ ദക്ഷിണ റെയില്‍വേയുടെ നഷ്ടം 115 കോടി രൂപ. പാളങ്ങള്‍ വെള്ളത്തിലാവുകയും പാലങ്ങള്‍ തകര്‍ന്നതും മൂലം 140 ട്രെയിനുകളാണ് റദ്ദാക്കിയത്. ട്രെയിനുകള്‍ റദ്ദാക്കിയതിലൂടെ 90 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പാളങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി ചെലവഴിച്ചു. സൈദാപേട്ട്-ഗിണ്ടി റെയില്‍വേ സ്റ്റേഷനുകള്‍ക്ക് മധ്യേയുള്ള അഡയാര്‍ നദിക്ക് കുറുകെ കടന്നുപോകുന്ന പാളത്തില്‍ കാര്യമായ അറ്റകുറ്റപ്പണി വേണ്ടിവന്നു.

വെള്ളപ്പൊക്കത്തത്തെുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കിയതിനാല്‍ യാത്രാ ഇനത്തില്‍ മാത്രം റെയില്‍വേ തിരിച്ചുനല്‍കിയത് 30 കോടിയാണ്. ചരക്കുനീക്കത്തിലെ തുകകൂടി കണക്കാക്കിയാല്‍ ഡിസംബറില്‍ നഷ്ടം 200 കോടി കവിയും. ഡിസംബര്‍ ആദ്യ ആഴ്ചയില്‍ ആറുലക്ഷം യാത്രക്കാര്‍ക്കാണ് ടിക്കറ്റ് തുക മടക്കിനല്‍കിയത്. റദ്ദാക്കിയ ട്രെയിനുകളില്‍ യാത്രചെയ്യേണ്ടിയിരുന്നവര്‍ക്ക് ക്ലറിക്കല്‍ തുക ഒഴിച്ച് മുഴുവന്‍ തുകയും തിരിച്ചുനല്‍കും. ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള വ്യവസ്ഥകളില്‍ റെയില്‍വേ ഇളവു വരുത്തിയിരുന്നു. അണ്‍റിസര്‍വ്ഡ് ടിക്കറ്റ് ഇനത്തില്‍ 6000 യാത്രക്കാര്‍ക്ക് 20 ലക്ഷം രൂപ തിരിച്ചുനല്‍കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top