Flash News

എയര്‍ കസ്റ്റംസുകാര്‍ പ്രവാസികളെ കൊള്ളയടിക്കുന്നു; കരിപ്പൂര്‍ വിമാനത്താവളത്തെ പ്രവാസികള്‍ കൈയ്യൊഴിയുന്നു

December 14, 2015 , സ്വന്തം ലേഖകന്‍

TDI-Calicut-Airport_2മലപ്പുറം: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പകല്‍ക്കൊള്ള ആവര്‍ത്തിക്കുമ്പോഴും നടപടികളുണ്ടാവുന്നില്ലെന്ന് ആരോപിച്ചു പ്രവാസി യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളം കൈയൊഴിയുന്നു. കസ്റ്റംസ് പരിശോധനയുടെ പേരില്‍ നടക്കുന്ന പിടിച്ചുപറി ഭയന്നു പലരും മുംബൈ, തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളിലേക്കു യാത്ര മാറ്റുകയാണെന്നു ടിക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍.
യാത്രക്കാരെ ദേഹപരിശോധനയും ലഗേജ് പരിശോധനയും നടത്തി കാശും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നതു വര്‍ധിക്കുകയാണ്. പഴ്സില്‍നിന്ന് റിയാല്‍ നഷ്ടപ്പെട്ട പ്രവാസി പരാതിയുമായി അധികൃതരെ സമീപിച്ച സംഭവവും കഴിഞ്ഞദിവസമുണ്ടായി. പിടിച്ചുപറിക്കിരയായ നിരവധി പേര്‍ പരാതിയുമായെത്തുന്നുണ്ട്.

കുറഞ്ഞ സമയത്തെ ലീവിന് നാട്ടിലേക്കു വരുന്ന പ്രവാസികളാണ് ഇരയാകുന്നവരിലധികവും. സമയപരിമിതി മൂലം പരാതിയുമായി അധികൃതര്‍ക്കു മുന്നില്‍ കയറിയിറങ്ങാന്‍ ഇവരില്‍ പലരും തയാറാകാത്തതാണ് എയര്‍പോര്‍ട്ടിനകത്തെ പകല്‍ക്കൊള്ളയ്ക്കു വളംവയ്ക്കുന്നത്.

പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കുന്ന അനുഭവമാണുള്ളതെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. നിയമ പ്രശ്നങ്ങളില്‍ തലയിടുന്നതില്‍ പൊതുവെ വിമുഖരാണ് പ്രവാസികളെന്ന ധാരണയും കൊള്ളക്കാര്‍ക്ക് തുണയാകുന്നുണ്ട്. കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ സംബന്ധിച്ചു കഴിഞ്ഞ വാരം ഒരു പ്രവാസി യാത്രക്കാരന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇത്തരം പരാതികളില്‍ തുടര്‍നടപടികള്‍ വൈകുന്നതായാണ് പലര്‍ക്കും അനുഭവം. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പു കാസര്‍ഗോഡ് സ്വദേശിയെ മണിക്കൂറുകളോളം കസ്റ്റംസ് അധികൃതര്‍ പിടിച്ചുവച്ചിരുന്നു.

ഇതിന്‍റെ കാരണം ചോദിച്ച സാമൂഹ്യപ്രവര്‍ത്തകര്‍ക്കു വ്യക്തമായ ഉത്തരം നല്‍കാന്‍ അധികൃതര്‍ക്കായില്ല. ഒടുവില്‍ വിവരം പുറത്തറിഞ്ഞതോടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന പരാതി ആ യാത്രക്കാരന്‍റെ മേല്‍ ചുമത്തിയിരിക്കുകയാണ്. യാത്രക്കാരന് പിന്തുണയുമായി പ്രവാസി ഫോറം ഭാരവാഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.

എയര്‍പോര്‍ട്ടിലെ സിസിടിവി പലയിടത്തും പ്രവര്‍ത്തിക്കാത്തതും ഇത്തരത്തിലുള്ള കുറ്റ കൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മ്യൂസിക് കംപോസര്‍ എം.ജയചന്ദ്രന് ഇത്തരത്തിലുള്ള അവഹേളനം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. അതു സംബന്ധിച്ച അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുകയുമുണ്ടായി. ആരോപണ വിധേയരായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ബഹുജന ഒപ്പു ശേഖരണം, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുളള യാചനാപ്പെട്ടി സ്ഥാപിക്കല്‍, വിവിധ സംഘടനകളുടെ പ്രതിഷേധങ്ങള്‍ എന്നിവ സംഘടിപ്പിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top