Flash News

വിദ്യാര്‍ഥിനികളെ കൂട്ടബലാല്‍സംഗം ചെയ്ത കേസ് തേച്ചുമാച്ചുകളയാന്‍ ഉന്നതതല സമ്മര്‍ദം

December 14, 2015 , സ്വന്തം ലേഖകന്‍

adoor-rapeകൊച്ചി: ഹൈസ്കൂള്‍ വിദ്യാര്‍ഥിനികളെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതികളെ രക്ഷിക്കാന്‍ ഉന്നതതല രാഷ്ട്രീയ-പൊലീസ് സമ്മര്‍ദം. പ്രതികളില്‍ സാമ്പത്തിക ശേഷിയുള്ളയാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍െറ നിര്‍ദേശപ്രകാരം കേസില്‍നിന്ന് ഒഴിവാക്കി. എട്ടു യുവാക്കളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതികളില്‍ ഒരാള്‍ ഭരണകക്ഷിയുടെ യുവജനസംഘടന നേതാവാണ്.

കടമ്പനാട്, ഇടക്കാട് സ്വദേശികളായ പെണ്‍കുട്ടികളാണ് ഡിസംബര്‍, നാല്, അഞ്ച് തീയതികളില്‍ ബലാത്സംഗത്തിന് ഇരയായത്. രണ്ടുപേരും കടമ്പനാട് സ്കൂളില്‍ പഠിക്കുന്നവരാണ്. ഒരാളെ കടമ്പനാട് കവലയില്‍ നിന്നും മറ്റേയാളെ ഇടക്കാട് വീട്ടില്‍ നിന്ന് മാതാവിന്‍െറ സമ്മതത്തോടെയുമാണ് പ്രതികള്‍ കൂട്ടിക്കൊണ്ടുപോയത് എന്നതിനാലാണ് ഏനാത്ത്, ശൂരനാട് പൊലീസ് സ്റ്റേഷനുകളില്‍ രണ്ടു കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഇത് കേസ് അട്ടിമറിക്കാനാണെന്നാണ് ഇപ്പോഴുയരുന്ന ആരോപണം.

ബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ മാതാവ് ക്ഷേത്രങ്ങളില്‍ പാരായണത്തിനു പോയപ്പോള്‍ പരിചയപ്പെട്ട യുവാവ് മുഖേനയാണ് പിടിക്കപ്പെട്ട മറ്റുള്ളവരുമായും പെണ്‍കുട്ടിക്ക് പരിചയമുണ്ടാകുന്നത്. പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ യുവാക്കള്‍ കൈക്കലാക്കുകയായിരുന്നു. വള്ളിക്കാവ് ചെറിയഴീക്കല്‍ ബീച്ചില്‍ കൊണ്ടുപോകാമെന്നുപറഞ്ഞ് ഡിസംബര്‍ നാലിന് സംഘത്തിലെ വിഷ്ണുവാണ് കടമ്പനാടുനിന്ന് ഓട്ടോയില്‍ പെണ്‍കുട്ടിയെ കയറ്റി അഴീക്കലിലെ വീട്ടില്‍ കൊണ്ടുപോയത്.

പെണ്‍കുട്ടികളില്‍ ഒരാളുമായി അടുപ്പത്തിലായിരുന്ന വിഷ്ണുവാണ് രണ്ടു പെണ്‍കുട്ടികളെയും മൊബൈല്‍ ഫോണ്‍ വഴി ചതിയില്‍ വീഴ്ത്തിയത്. ആദ്യദിവസം രണ്ടു പെണ്‍കുട്ടികളെയും സൗഹൃദം നടിച്ച് വീട്ടില്‍ കൊണ്ടുവന്നു. ഒരു പെണ്‍കുട്ടി ചതി തിരിച്ചറിഞ്ഞ് രക്ഷപ്പെട്ടു. ആദ്യ ദിവസം പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയെ തിരിച്ചയച്ച സംഘം കൂട്ടുകാരിയെ പിറ്റേന്ന് കൊണ്ടുവന്നില്ലെങ്കില്‍ കൊല്ലുമെന്നും ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.

കൗണ്‍സലിങ്ങിന് പോകാന്‍ കൂടെ വരണമെന്നു പറഞ്ഞപ്പോള്‍ അമ്മ എതിര്‍ത്തില്ലെന്നതും എന്താണെന്ന് അന്വേഷിച്ചില്ലെന്നതും കൗതുകകരമാണ്. വള്ളിക്കാവിലെ മറ്റൊരു വീട്ടിലെത്തിച്ച രണ്ടാമത്തെ പെണ്‍കുട്ടിയെയും പീഡിപ്പിച്ചത് നാലുപേര്‍ ചേര്‍ന്നായിരുന്നു. പെണ്‍കുട്ടികളെ ഉപയോഗിച്ച് പണം നല്‍കി സ്കൂളിലെ മറ്റ് മൂന്നു പെണ്‍കുട്ടികളെ കൂടി വലയില്‍ വീഴ്ത്താന്‍ നീക്കം ഉണ്ടായെങ്കിലും പരാജയപ്പെടുകയായിരുന്നു.

സ്കൂളിലെ സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റിലെ മൂന്നു പെണ്‍കുട്ടികളാണ് ശ്രമം പരാജയപ്പെടുത്തിയത്. തങ്ങളുടെ ഫോണ്‍ നമ്പറുകള്‍ രണ്ട് പെണ്‍കുട്ടികള്‍ വാങ്ങിയതായും അതില്‍ ദുരൂഹതയുള്ളതായും അവര്‍ അധ്യാപികമാരോട് പറയുകയുമായിരുന്നു. അധ്യാപികമാര്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴും രണ്ടുപേരും ആദ്യം ഒഴിഞ്ഞുമാറി. അധ്യാപികമാര്‍ നിലപാട് കടുപ്പിച്ചതോടെയാണ് കഥകള്‍ പുറത്തുവന്നത്. ഇതേസമയം, പെണ്‍കുട്ടികള്‍ പറഞ്ഞ കഥ തികച്ചും വാസ്തവമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ സ്കൂളിലെ അഞ്ചാംതരം വിദ്യാര്‍ഥി സൂര്യ 2000ത്തില്‍ നെല്ലിമുകള്‍ ഏലായില്‍ പാലത്തിനു സമീപം ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top