വെള്ളാപ്പള്ളി അധഃപതിക്കുന്നതിന് അതിരുവേണം -പിണറായി

vellappallyകടയ്ക്കല്‍: വെള്ളാപ്പള്ളി അധഃപതിക്കുന്നതിന് അതിരുവേണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. സി.പി.എം ചിങ്ങേലി ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വെള്ളാപ്പള്ളി പറയുന്നത് എല്ലാവരും ഉമ്മന്‍ ചാണ്ടിയെ പിന്താങ്ങുന്നെന്നാണ്. ഉമ്മന്‍ ചാണ്ടിയെന്ന വ്യക്തിയുടെ പ്രശ്നമല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയെയും ജനതയെയും അപമാനിച്ചതാണ് പ്രശ്നം. ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ല എന്ന് നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ അപമാനിക്കുന്നതിനെ എതിര്‍ക്കും.

കൊല്ലത്തെ പരിപാടിയിലേക്ക് ഉമ്മന്‍ ചാണ്ടി വരേണ്ട, എ.എ. അസീസ് വരേണ്ട, പി.കെ. ഗുരുദാസനും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും വരട്ടേ എന്ന് വെള്ളാപ്പള്ളി പറയുന്നതിലെ സമീപനമെന്താണ്. ഉമ്മന്‍ ചാണ്ടി കാണിക്കുന്നതും അന്തസ്സില്ലായ്മയാണ്. കൊല്ലത്തെ പരിപാടിക്ക് വരേണ്ടയെന്ന് പറഞ്ഞതാരെന്ന് തുറന്നുപറയാനും മുഖ്യമന്ത്രി തയാറാകുന്നില്ല. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്. കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ് നടക്കുന്നത്. ആര്‍.എസ്.എസിന്റെ നയമാണ് വെള്ളാപ്പള്ളി നടപ്പാക്കുന്നത്.

ആര്‍. ശങ്കര്‍ കേവലമായ എസ്.എന്‍.ഡി.പി പ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്നയാളിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ട് വരേണ്ടെന്ന് പറയുന്നത് നാടിനെ അപമാനിക്കലാണ് -പിണറായി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment