മോഡിക്ക് ഗുരുവിന്റെ പേരുപോലും ഉച്ചരിക്കാനുള്ള യോഗ്യതയില്ല: സുധീരന്‍

sudheeranതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. അസഹിഷ്‌ണുതയുടെ ആള്‍‌രൂപമായ മോഡിക്ക് ശ്രീനാരയണ ഗുരുവിന്റെ പേരുപോലും ഉച്ചരിക്കാനുള്ള യോഗ്യതയില്ല. ഗുരുവിന്റെ പേരില്‍ നടത്തുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള അവകാശം മോഡിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.

ആര്‍. ശങ്കര്‍ പ്രതിമ അനാഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിന് പിന്നിലുള്ള അജണ്ട വ്യക്തമാണ്. പരിപാടിയെ സംഘപരിവാര്‍ പരിപാടിയായി മുദ്രകുത്തുകയാണ്. ഇത് പൊറുക്കാനാകാത്ത തെറ്റാണ്. രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധമാണ് വെള്ളാപ്പള്ളിക്കുള്ള മറുപടി. ആര്‍.എസ്.എസിന്റെ അടിമപ്പണി ചെയ്യുകയാണ് വെള്ളാപ്പള്ളിയെന്നും സുധീരന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment