പെട്രോളിന് 50ഉം ഡീസലിന് 46ഉം പൈസ കുറച്ചു

petrol-Votingന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 50 പൈസയും ഡീസല്‍ ലിറ്ററിന് 46 പൈസയും കുറച്ചു. പുതിയ വില അര്‍ധരാത്രി നിലവില്‍ വന്നു. പെട്രോളിന് 59.98 രൂപയും ഡീസലിന് 46.09 രൂപയുമാണ് ഡല്‍ഹിയിലെ പുതിയ വിലയെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.

ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ധനവില കുറക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്. എന്നാല്‍, പുതിയ സാഹചര്യത്തിനനുസരിച്ച് കാര്യമായ കുറവുവരുത്താന്‍ കമ്പനികള്‍ തയാറായിട്ടില്ല. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ ദിവസം ബാരലിന് 34.39 ഡോളറായി താഴ്ന്നിരുന്നു. എന്നാല്‍, വില നിര്‍ണയിക്കുന്നതിനുവേണ്ടി പരിഗണിക്കുന്ന രണ്ടാഴ്ചത്തെ ശരാശരി വില ഇതിലും നാല്-അഞ്ച് ഡോളര്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാലാണിത്. ഡോളറിനെതിരെ രൂപ ദുര്‍ബലമായതും വില കാര്യമായി കുറയാതിരിക്കാന്‍ കാരണമായി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment