അരുണാചലില്‍ മുഖ്യമന്ത്രി അറിയാതെ ഗവര്‍ണര്‍ നിയമസഭ വിളിച്ചു

downloadന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിസഭയുടെയോ ശിപാര്‍ശ കൂടാതെ ഗവര്‍ണര്‍ നിയമസഭാ സമ്മേളനം വിളിച്ചു. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 47 അംഗങ്ങളും ബി.ജെ.പിക്ക് 11അംഗങ്ങളുമുണ്ട്. രണ്ടു സ്വതന്ത്രരും ജയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ അടക്കം ഏതാനും എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ടുപിടിച്ചു.

ഡെപ്യൂട്ടി സ്പീക്കര്‍ അടക്കം കൂറുമാറിയ എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരുന്നു. സ്പീക്കറെ അയോഗ്യനാക്കണമെന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ബി.ജെ.പി എം.എല്‍.എമാരും നോട്ടീസ് നല്‍കി. ഇതില്‍ രണ്ടാമത്തേത് സമ്മേളനത്തിന്റെ ആദ്യദിവസം ആദ്യ ഇനമായി പരിഗണിക്കണമെന്നാണ് ഗവര്‍ണറുടെ ഒരു നിര്‍ദേശം. ഈ സമയം ഡെപ്യൂട്ടി സ്പീക്കര്‍ അധ്യക്ഷത വഹിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതുവഴി കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലാവും.

ജനുവരി 14ന് നിയമസഭാസമ്മേളനം വിളിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങിയതെങ്കില്‍, ഡിസംബര്‍ 16ന് സമ്മേളനം വിളിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. നിയമസഭാസമ്മേളനം വിളിക്കേണ്ടത് മന്ത്രിസഭയുടെ ശിപാര്‍ശ പ്രകാരമാണെങ്കില്‍, അജണ്ട തീരുമാനിക്കേണ്ടത് സഭയുടെ കാര്യോപദേശക സമിതിയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment