അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സി ഉള്‍പ്പെടെ ലക്ഷക്കണക്കിനു രൂപ പിടിച്ചെടുത്തു

Kejriwal-Alleges-BJP-Elections-are-funded-by-Black-Moneyന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫിസ് സ്ഥിതിചെയ്യുന്ന ഡല്‍ഹി സെക്രട്ടേറിയറ്റില്‍ സി.ബി.ഐ റെയ്ഡ്. കെജരിവാളിന്റെ അഴിമതി ആരോപണ വിധേയനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിന്റെ ഓഫിസിലായിരുന്നു റെയ്ഡ്.

രാജേന്ദര്‍കുമാര്‍ വിഭ്യാഭ്യാസം, ഐ.ടി, ആരോഗ്യ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് കമ്പനികള്‍ രൂപവത്കരിച്ച് സര്‍ക്കാര്‍ കരാറുകള്‍ അനധികൃതമായി നേടിയെടുത്തെന്നാരോപിച്ച് ഡല്‍ഹി ഡയലോഗ് കമീഷന്‍ മുന്‍ അംഗം ആശിഷ് ജോഷി മാസങ്ങള്‍ക്കു മുമ്പ് അഴിമതി വിരുദ്ധ ബ്യൂറോ മേധാവി എ.കെ. മീണക്ക് പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിന് സെക്രട്ടേറിയറ്റിലത്തെിയ സി.ബി.ഐ സംഘം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കുള്ള വഴി ഉള്‍പ്പെടെ അടച്ച് പരിശോധന നടത്തുകയായിരുന്നു. സെക്രട്ടേറിയറ്റിനു പുറമെ ഡല്‍ഹിയിലും യു.പിയിലും 14 ഇടത്ത് റെയിഡു നടത്തിയെന്നും ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് മൂന്നു വസ്തുക്കളുടെ ആധാരവും വിദേശ കറന്‍സി ഉള്‍പ്പെടെ ലക്ഷക്കണക്കിനു രൂപയും പിടിച്ചെടുത്തുവെന്നും സി.ബി.ഐ വക്താവ് അറിയിച്ചു.

എന്നാല്‍, തന്നെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാതെ ഭീരുത്വം കാണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മനോരോഗിയാണെന്ന് കെജ്രിവാള്‍ ആക്ഷേപിച്ചു. സി.ബി.ഐ കള്ളംപറയുകയാണ്. മറ്റുള്ളവരെ വിരട്ടുന്നതുപോലെ ശ്രമിച്ചാല്‍ ഭയക്കുന്നവനല്ല താന്‍. ഫയലുകള്‍ വേണമെങ്കില്‍ തന്നോടു ചോദിക്കുകയാണ് വേണ്ടത്. അഴിമതിയുടെ പേരില്‍ മന്ത്രിയെയും മുതിര്‍ന്ന ഉദ്യോഗസ്ഥനെയും പുറത്താക്കിയ ഒരേയൊരു മുഖ്യമന്ത്രിയാണ് താനെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കെജ്രിവാളിന്റെ ആരോപണം സി.ബി.ഐ നിഷേധിച്ചു. അന്വേഷണത്തിന് വിഘാതമാകുന്ന അടിസ്ഥാനരഹിത പ്രചാരണം നിര്‍ത്തണമെന്നും സംഘം ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News