Flash News

സൂരജിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്

December 16, 2015 , സ്വന്തം ലേഖകന്‍

downloadകൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂനിറ്റ് മിന്നല്‍ പരിശോധന നടത്തി. സൂരജിന്റെ വെണ്ണലയിലെ വീട്ടിലും ബിനാമിയെന്ന് സംശയിക്കുന്ന പാലാരിവട്ടത്തെ ബിസിനസുകാരന്റെ വീട്ടിലുമാണ് പരിശോധന നടന്നത്. സൂരജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത എന്‍ഫോഴ്സ്മെന്റ്, ബിസിനസുകാരനുമായി ചേര്‍ന്ന് നടത്തിയ ബിനാമി ഇടപാടുകള്‍ കണ്ടത്തൊനായിരുന്നു പരിശോധന.

ടി.ഒ. സൂരജ് 2004 ജനുവരി ഒന്നുമുതല്‍ 2014 ഒക്ടോബര്‍ 31വരെ കാലയളവില്‍ അനധികൃതമായി 11 കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി നേരത്തേ വിജിലന്‍സ് കണ്ടത്തെിയിരുന്നു. ഇതേതുടര്‍ന്ന് ഭാര്യയുടെ പേരില്‍ വാങ്ങിയ എറണാകുളം കലൂര്‍ ഫ്രീഡം റോഡ്, വെണ്ണല, വാഴക്കാല, ഇടക്കൊച്ചി എന്നിവിടങ്ങളിലായി ഒരേക്കര്‍ നാലുസെന്റ് സ്ഥലവും ഗോഡൗണുകളും എളമക്കരയിലെ ബഹുനിലക്കെട്ടിടവും മകന്റെ പേരില്‍ ഇടപ്പള്ളി, പീരുമേട് എന്നിവിടങ്ങളില്‍ വാങ്ങിയ 30 സെന്റ് സ്ഥലം, ഇടപ്പള്ളി സൗത് വില്ലേജ് പരിധിയിലെ എളമക്കരയില്‍ രണ്ട് ഇടങ്ങളിലായി സ്ഥിതിചെയ്യുന്ന ബഹുനിലക്കെട്ടിടങ്ങള്‍, മകളുടെ പേരില്‍ പീരുമേട്, ഇടപ്പള്ളി, ആലുവ ഈസ്റ്റ് എന്നിവിടങ്ങളിലായി കിടക്കുന്ന 114 സെന്റ് സ്ഥലവും എളമക്കരയിലെ ഫ്ലാറ്റ്, മറ്റൊരു മകന്റെ പേരില്‍ കടുങ്ങല്ലൂര്‍, ആലുവ ഈസ്റ്റ് എന്നീ വില്ലേജ് പരിധിയിലും പീരുമേട്ടിലുമായി വാങ്ങിയ 55 സെന്റ് സ്ഥലം എന്നിവയുടെ കൈമാറ്റം നേരത്തേ കോടതി തടഞ്ഞിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top