ഭരത് മുരളി നാടകോത്സവം തുടങ്ങി നിറഞ്ഞാടി സഖ്റാം ബൈന്‍ഡര്‍

12360165_1655339738069011_4355617786867213386_nഅബുദാബി: കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഭരത് മുരളി നാടകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു ഇനി ഒരു മാസം നാടകക്കാലം ആദ്യദിനമായ ഇന്നലെ നാടക സൗഹൃദത്തിന്റെ ‘സഖാറാം ബൈന്‍ഡര്‍’. കാണികളുടെ മനസ് നിറഞ്ഞ പ്രതീതിയില്‍ ആയിരുന്നു അവതരണം.

ജീവിതത്തില്‍ ഒറ്റപ്പെട്ടു പോവുന്ന സ്ത്രീകള്‍ വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും നേരിടുന്ന പീഡനങ്ങള്‍, തിരസ്കാരങ്ങള്‍, അടിച്ചമര്‍ത്തലുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള അതിജീവനത്തിനായി നടത്തുന്ന ചെറുത്തു നില്‍പ്പും, പ്രതിരോധവുമാണ് ഇതിന്റെ ഇതിവൃത്തം. പുരുഷാധിപത്യം നിറഞ്ഞ ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് സഖ്റാം ബൈന്‍ഡ‍ര്‍. സ്ത്രീകളെ ഉപഭോഗ വസ്തു മാത്രമായി കാണുന്ന ഇയാളുടെ ഏഴാമത്തെ പെണ്ണാണ് ലക്ഷ്മി കുലീനയായ ഈ ഭ്രാഹ്മണ സ്ത്രീയെ അനാഥാലയത്തില്‍ നിന്നും കൊണ്ടുവരുന്നു തുടര്‍ന്നു വരുന്ന ചമ്പ കീഴ് ജാതിക്കരിയുമാണ് എന്നാല്‍ അവര്‍ അവരുടെ സ്വത്വം പണയം വെക്കാന്‍ തയ്യറാകുന്നുന്നില്ല. ഇവരുടെ സംഘര്‍ഷമാണ് ഈ നാടകം.

ലക്ഷ്‌മിയായി എത്തിയ സിനി ഫൈസല്‍ കഥാപാത്രത്തെ ഉള്‍കൊണ്ട് അഭിനയിച്ചു ശരീര ഭാഷയില്‍ കാണിച്ച സൂഷ്മത കഥാപാത്രത്തോട് ഏറെ നീതി പുലര്‍ത്തി, ചമ്പയുടെ വേഷം ചെയ്ത പ്രശസ്ത നാടക പ്രവര്‍ത്തക ജീന രാജീവ് മികച്ച അഭിനയം കാഴ്ചവെച്ചു. സഖ്റാം ആയി വേഷമിട്ടതും നാടക പ്രവര്‍ത്തകനായ കെ പി എസി സജുവാന് പൌരുഷം നിറഞ്ഞ കഥാ പാത്രത്തെ മികച്ച രീതിയല്‍ അവതരിപ്പിക്കാന്‍ സജുവിനായി. ദാവൂദായി ശരത് കൃഷ്ണയും ഷിന്‍ഡേയായി റഷീദ് പൊന്നിലത്തുമാണ് വേഷമിട്ടത്. അഞ്ചുപേര്‍ മാത്രമാണ് രംഗത്ത് വന്നത്. ആദ്യവസാനം വരെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാന്‍ നാടകത്തിനായി.

പ്രശസ്ത മറാത്തി നാടകകൃത്തും തിരക്കഥാകൃത്തുമായ വിജയ് ടെണ്ടുല്‍ക്കര്‍ രചിച്ച ഈ നാടകം സംവിധാനം ചെയ്തത് ശ്രീ. ഇസ്കന്ദര്‍ മിര്‍സയാണ്. സംഗീതം: റെഞ്ചു രവീന്ദ്രന്‍, കല: ഷാജി, ശങ്കര്‍, ചമയം: ക്ലിന്റ് പവിത്രന്‍, വെളിച്ചം: രവി പട്ടേന എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍.

ഗണേഷ് ബാബു ഉദ്ഘാടനം ചെയ്ത നാടകോത്സവം ജനുവരി മൂന്നുവരെ നീണ്ടു നില്‍ക്കും പതിനൊന്നു നാടകങ്ങളാണ് മത്സരത്ത്തിനായ് ഒരുങ്ങുന്നത്. പ്രശസ്ത നാടക പ്രവര്‍ത്തകരായ ടി എം എബ്രഹാം, ശ്രീജിത്ത് രമണന്‍ എന്നിവരാണ് വിധികര്‍ത്താക്കള്‍. അടുത്ത നാടകം ഈ മാസം പതിനെട്ട് വെള്ളിയാഴ്ച അല്‍ ഐന്‍ മലയാളി സമാജം അവതരിപ്പിക്കുന്ന ‘ഫൂലന്‍’ ആണ് നാടകം.

12342865_1655512688051716_4692419818092291843_n 12360000_1655339808069004_8414343811599701956_n(2) 12376137_1655339744735677_78815352182449692_n 12376613_1655339724735679_7161780028861617763_n

Print Friendly, PDF & Email

Leave a Comment