Flash News

എയര്‍ ഇന്ത്യ ജീവനക്കാരന്‍ ഫാനില്‍ കുടങ്ങി മരിച്ചത് ആശയവിനിമയത്തിലെ പിഴവുമൂലം

December 17, 2015 , സ്വന്തം ലേഖകന്‍

airindia-death1മുംബൈ: ബുധനാഴ്ച രാത്രി വിമാനത്തിന്റെ പങ്കയില്‍ കുടുങ്ങി എയര്‍ ഇന്ത്യ സര്‍വിസ് എന്‍ജിനീയറായ രവി സുബ്രഹ്മണ്യം ദാരുണമായി മരിച്ചത് സഹപൈലറ്റും സിഗ്നല്‍മാനും തമ്മിലെ ആശയവിനിമയത്തിലെ പിഴവുമൂലം. രവിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച എയര്‍ ഇന്ത്യ, കുടുംബത്തിലെ അംഗത്തിന് ജോലിയും നല്‍കും.

ബുധനാഴ്ച രാത്രി 8.45നാണ് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ അപകടം സംഭവിച്ചത്. 100ലേറെ യാത്രക്കാരുമായി ഹൈദരാബാദിലേക്ക് പറക്കാന്‍ എയര്‍ ഇന്ത്യയുടെ എ.ഐ 619 വിമാനം തയാറെടുക്കുമ്പോഴാണ് അപകടം. റണ്‍വേയിലേക്ക് ഇറങ്ങുംമുമ്പ് വാന്‍ ഉപയോഗിച്ച് വിമാനം പിന്നിലേക്ക് കൊണ്ടുപോകും. ഈ സമയത്ത് വിമാനത്തിന്റെ എന്‍ജിന്‍ ഓഫായിരിക്കും. ഇതനുസരിച്ച് ഹൈദരാബാദിലേക്കുള്ള വിമാനം പിന്നിലേക്ക് നീക്കുന്നതിനിടെ എന്‍ജിന്‍ പ്രവര്‍ത്തനം തുടങ്ങുകയും സമീപത്തുണ്ടായിരുന്ന രവി സുബ്രഹ്മണ്യത്തെ പങ്ക വലിച്ചെടുക്കുകയുമായിരുന്നു എന്നാണ് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറയുന്നത്. വിമാനം തള്ളി പിന്നിലാക്കിയശേഷം വാന്‍ മാറ്റും. ഈ സമയത്ത് വിമാനത്തിന്റെ മുന്നില്‍ നില്‍ക്കുന്ന സിഗ്നല്‍മാന്‍ നല്‍കുന്ന മുദ്രക്കൊത്താണ് പൈലറ്റ് പ്രവര്‍ത്തിക്കുക.

അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റ് പുതിയ ആളാണെന്നാണ് പറയപ്പെടുന്നത്. സിഗ്നല്‍ തെറ്റിദ്ധരിച്ച് എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചതാണോ സിഗ്നല്‍മാന്‍ തെറ്റായ സിഗ്നല്‍ നല്‍കിയതാണോ എന്നത് അന്വേഷണത്തിനു ശേഷമേ വ്യക്തമാകുകയുള്ളൂവെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞു.

നവിമുംബൈയിലെ സാന്‍പാഡ, സെക്ടര്‍ ഒമ്പതിലാണ് രവി സുബ്രഹ്മണ്യത്തിന്റെ താമസം. സുജാതയാണ് ഭാര്യ. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ കൃഷ്ണ് മകനാണ്. രവിയോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച രാവിലെ 11ന് എല്ലാ എയര്‍ ഇന്ത്യ ജീവനക്കാരും മൗനമാചരിക്കാനും തീരുമാനിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top