Flash News

സിഡ്‌നിയില്‍ മലയാളി യുവതി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

December 18, 2015 , സ്വന്തം ലേഖകന്‍

969108_976589009066475_3035447973971973868_nസിഡ്‌നി: സിഡ്‌നിയില്‍ മലയാളി യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യം ചെയ്തു. മൂന്നു വയസുള്ള മകളെയും കൈയ്യിലെടുത്താണ് യുവതി ട്രെയിനിന് മുന്നില്‍ ചാടിയത്. അര്‍ച്ചന കുന്നത്ത് (30) എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആണ് മൂന്ന്‍ വയസ്സുകാരിയായ ശ്രേയ എന്ന മകളെയും എടുത്ത് ട്രെയിനിന് മുന്‍പില്‍ ചാടിയത്. ട്രെയിന്‍ ഇടിച്ച അര്‍ച്ചന തല്‍ക്ഷണം മരിച്ചെങ്കിലും മകള്‍ ശ്രേയ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ശ്രേയ അപകടനില തരണം ചെയ്തിട്ടുണ്ട്. സുജിത്ത് വൈകക്കരയാണ് അര്‍ച്ചനയുടെ ഭര്‍ത്താവ്. പാലക്കാട് സ്വദേശിയാണ് ഇവര്‍.

ഇന്നലെ ഉച്ചയ്ക്ക് 02.10ന് സിഡ്നിയിലെ ഹാരിസ് പാര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ ആണ് സംഭവം നടന്നത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് മരണം അപകടം മൂലമല്ലയെന്നും ആത്മഹത്യയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ട്രെയിനിനടിയില്‍ കുടുങ്ങി പോയ അര്‍ച്ചനയെയും ശ്രേയയേയും എമര്‍ജന്‍സി സര്‍വീസ് എത്തിയാണ് പുറത്തെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച വിവാഹത്തിന്‍റെ അഞ്ചാം വാര്‍ഷികം ആണെന്നും ഒരുമിച്ചുള്ള അഞ്ച് വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതായും കാണിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്‌ അര്‍ച്ചനയുടെ ഭര്‍ത്താവ് സുജിത്ത് പോസ്റ്റ്‌ ചെയ്തിരുന്നു. ഇത് കൂടാതെ മകളുമൊത്ത് ഉല്ലസിച്ച് നടക്കുന്ന നിരവധി പോസ്റ്റുകളും ഇരുവരുടെയും ഫേസ്ബുക്കില്‍ ഉണ്ടായിരുന്നു. സന്തുഷ്ട ജീവിതം നയിക്കുന്നതായി തോന്നിച്ചിരുന്ന അര്‍ച്ചന എന്തിനു ആത്മഹത്യ ചെയ്തു എന്നത് വ്യക്തമല്ല. മകളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നടന്ന്‍ വന്ന അര്‍ച്ചന ട്രെയിനിന് മുന്‍പിലേക്ക് ചാടുകയായിരുന്നു എന്ന്‍ ദൃക്സാക്ഷികള്‍ പറഞ്ഞു.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു അര്‍ച്ചന. ഭര്‍ത്താവ് സുജിത്ത് വൈക്കാക്കരയും ഇതേ സ്ഥാപനത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.

1909830_976589045733138_4416125100502771839_n 12366406_976589025733140_8622649733422261409_n train

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top