ഗുരുവായൂര്‍: വ്യവസായി മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനത്തെി. ശ്രീവത്സം ഗെസ്റ്റ് ഹൗസിലത്തെിയ അംബാനിയെ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതലയുള്ള എ.ഡി.എം സി.കെ. അനന്തകൃഷ്ണന്, ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
രാവിലെ പത്തോടെ പന്തീരടി പൂജ നടതുറന്ന സമയത്താണ് അംബാനിയും ബന്ധുക്കളായ വിദാദാനി, വിജല് എന്നിവരും ക്ഷേത്രത്തിലത്തെിയത്. ഗുരുവായൂരപ്പനെ തൊഴുത് സോപാനത്തില്‍ കാണിക്ക സമര്‍പ്പിച്ചു. ശ്രീലകത്ത് നെയ്വിളക്ക് വഴിപാട് നടത്തി. മേല്‍ശാന്തി കവപ്രമാറത്ത് നാരായണന് നമ്പൂതിരി പ്രസാദം നല്കി.
രാവിലെ ഒമ്പതോടെ അരിയന്നൂരില്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറങ്ങിയ അംബാനി കാര്‍ മാര്‍ഗമാണ് ഗുരുവായൂരിലത്തെിയത്. എ.സി.പി ആര്. ജയചന്ദ്രന് പിള്ള, ടെമ്പിള്‍ എസ്.ഐ യു.എച്ച്. സുനില്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിരുന്നു.