Flash News

ശൈശവ വിവാഹം: ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

December 19, 2015 , സ്വന്തം ലേഖകന്‍

downloadതിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റുകള്‍ക്ക് സാമൂഹിക നീതി വകുപ്പിന്റെ നിര്‍ദേശം. ഇടുക്കിയില്‍ മാത്രം ചൈല്‍ഡ് ലൈനിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ ഈവര്‍ഷം 16 കേസുകള്‍ കണ്ടത്തെി തടഞ്ഞു.

തമിഴ് അതിര്‍ത്തി ഗ്രാമങ്ങളിലും ആദിവാസി പിന്നാക്ക മേഖലകള്‍ കേന്ദ്രീകരിച്ചുമാണ് ശൈശവ വിവാഹങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം ശൈശവ വിവാഹം നടത്തുന്നവര്‍ക്കും ഒത്താശ ചെയ്യുന്നവര്‍ക്കും വരനും കാര്‍മികത്വം വഹിക്കുന്നവര്‍ക്കും രണ്ടു വര്‍ഷം തടവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കേസ് രജിസ്റ്റര്‍ ചെയ്താല്‍ ജാമ്യമില്ലാത്ത കുറ്റവുമാണ്.

എന്നാല്‍, ഫലപ്രദമായി നടപടിയെടുക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്ച വരുത്തിയതാണ് ശൈശവ വിവാഹങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. ഇടുക്കി ജില്ലയില്‍ മറയൂര്‍, മൂന്നാര്‍ മേഖലകളില്‍ ശൈശവ വിവാഹങ്ങള്‍ വ്യാപകമായുണ്ട്. എന്നാല്‍, പരാതികള്‍ ലഭിക്കാത്തതാണ് പൊലീസിനെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും വലക്കുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തത്തെിയാല്‍ ഇവരില്‍നിന്ന് കൈയേറ്റമടക്കമുള്ള പ്രതിഷേധവും നേരിടേണ്ടിവരും. വിവാഹത്തിന്റെ പേരില്‍ കുട്ടികളെ കടത്തുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നതായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top