യൂറോപ്പിലെ പുണ്യസ്ഥലങ്ങളിലേക്കു തീര്‍ത്ഥാടനം 2016 മെയ് 8 മുതല്‍ 19 വരെ

Untitled· കരുണയുടെ വഷത്തില്‍ യൂറോപ്പിലെ പുണ്യസ്ഥലങ്ങളിലേക്കു തീര്‍ത്ഥാടനം 2016 മെയ് 8 മുതല്‍ 19 വരെ

· ഫീസ് $ 2,700

· രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു

Vatican Cityഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ഫൊറോനായുടെ ആഭിമുഖ്യത്തില്‍ 2016 മെയ് 8 ഞായര്‍ മുതല്‍ 19 വ്യാഴം വരെ യൂറോപ്പിലെ ചരിത്രപ്രസിദ്ധമായ പുണ്യസ്ഥലങ്ങളിലേക്ക് ഭക്തിനിര്‍ഭരവും വിജ്ഞാനപ്രദവും ആനന്ദകരവുമായ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. ഈ തീര്‍ത്ഥാടനത്തിലെ ചില കാഴ്ചകള്‍ താഴെപ്പറയുന്നവയാണ്.

വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷങ്ങളില്‍ മാത്രം തുറക്കുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ കവാടം, സിസ്റ്റെയിന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം, കൊളോസ്സിയം, മാര്‍പാപ്പയുടെ പൊതുദര്‍ശനം, സെന്റ് പീറ്റേഷ്സ് ബസിലിക്ക, റോമിലെ മറ്റു പ്രധാന കാഴ്ചകള്‍.

അസ്സീസി: വിശുദ്ധ ഫ്രാന്‍സീസ്, വിശുദ്ധ ക്ലാര എന്നിവരുടെ പുണ്യസ്ഥലങ്ങള്‍.

മോണ്ടിച്ചിയാരി: മരിയന്‍ ദര്‍ശനം നടന്ന റോസാ മിസ്റ്റിക്കാ.

വെനീസ്: കനാന്‍ ക്രൂസ്.

പാദുവാ: വിശുദ്ധ അന്തോനീസിന്റെ ബസലിക്കാ.

ലൂര്‍ദ്: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ മെഴുകുതിരി പ്രദക്ഷിണം.

സരഗോസാ: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം.

ആവില: വിശുദ്ധ ത്രേസ്യായുടെ അഴുകാത്ത ഭൗതികശരീരം.

സാന്‍ഡിയാഗോ: വിശുദ്ധ യാക്കോബ് ശ്ലീഹായുടെ കത്തീഡ്രല്‍.

ഫാത്തിമാ: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം.

ലിസ്ബോണ്‍: വിശുദ്ധ അന്തോണിയുടെ ജന്മസ്ഥലം, വാസ്കോഡി ഗാമായുടെ നാട്.

തീര്‍ത്ഥാടനങ്ങള്‍ക്കു നേതൃത്വം നല്‍കി പരിചയമുള്ള ഫൊറോനാ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഈ തീര്‍ത്ഥാടനത്തിനു നേതൃത്വം നല്‍കുന്നു. മാത്യൂസ് പില്‍ഗ്രിമേജാണ്‌ യാത്രാക്രമീകരണങ്ങള്‍ ചെയ്യുന്നത്. യാത്രചെലവ് $2,700 – 2,999.

ഇതില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ താഴെപറയുന്ന ആരുടെയെങ്കിലും പക്കല്‍ അഡ്വാന്‍സ് തുകയായി $500, പാസ് പോര്‍ട്ടിന്റെ കോപ്പി എന്നിവ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 36 പേര്‍ക്കായിരിക്കും ഇതില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment