നാടകവണ്ടിയില്‍ കറങ്ങി മോഷണം നടത്തിയ കോടീശ്വരനായ മോഷ്ടാവ് പിടിയില്‍

NQLN0127432കൊട്ടിയം: മോഷണക്കേസില്‍ കോടീശ്വരനായ മോഷ്ടാവിനെയും സഹായിയെയും പിടികൂടി. മംഗലപുരം മീനാഭവനില്‍ രമേശന്‍, ഇയാളുടെ സഹായിയും ഡ്രൈവറുമായ ചിറയിന്‍കീഴ് കിഴുവില്ലം രാഖിഭവനില്‍ ശെന്തില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്.

കൈതക്കുഴി റെസിഡന്റ്സ് അസോസിയേഷന്‍ 41ല്‍ കോമളവല്ലിയുടെ വീട്ടില്‍നിന്ന് 75000ത്തോളം രൂപയും 11 പവന്‍ സ്വര്‍ണവും കഴിഞ്ഞ ഏപ്രില്‍ 27ന് മോഷ്ടിച്ച സംഭവത്തിലാണ് ഇവരെ പിടികൂടിയത്. നാടകവണ്ടിയില്‍ കറങ്ങി നടന്നായിരുന്നു മോഷണം. നാടകവണ്ടിയില്‍ കൈതക്കുഴിയില്‍ രമേശനെ മോഷണത്തിന് ഇറക്കിവിട്ടശേഷം വണ്ടിയുമായി ശെന്തില്‍കുമാര്‍ മംഗലപുരത്തേക്ക് പോയി. വീടിന്റെ പിറകുവശത്തെ കതക് തകര്‍ത്ത് അകത്തുകടന്ന രീതി രമേശന്‍ പൊലീസിന് വിശദീകരിച്ചുകൊടുത്തു. മോഷണം നടത്തിയശേഷം ഇത്തിക്കരയിലത്തെി പുലര്‍ച്ചെ ബസിലാണ് വീട്ടിലേക്ക് പോയതെന്നും മോഷണ മുതല്‍ ആറ്റിങ്ങലിലാണ് വിറ്റതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

കെ.എസ്.എഫ്.ഇയില്‍ കോടികളുടെ ചിട്ടി നടത്തിവന്ന ഇയാള്‍ക്ക് കോടികളുടെ ആസ്തിയുണ്ട്. ഏതാനും മാസംമുമ്പ് കാട്ടാക്കടയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആയിരക്കണക്കിന് പവന്‍ സ്വര്‍ണം കൊല്ലം – തിരുവനന്തപുരം ജില്ലകളില്‍നിന്നായി ഇയാള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് തെളിഞ്ഞത്.

Print Friendly, PDF & Email

Leave a Comment