Flash News

ഡാളസ്സില്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഫെബ്രുവരി 19 മുതല്‍ 21 വരെ

December 22, 2015 , പി.പി ചെറിയാന്‍

filmഡാളസ്: സൗത്ത് ഏഷ്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പ്രവാസ സമൂഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒരു ഡസനിലധികം ചിത്രങ്ങള്‍ ഫെബ്രുവരി 19 മുതല്‍ 21 വരെ ഡാളസ്സില്‍ വെച്ച് പ്രദര്‍ശിപ്പിക്കും.

ഡാളസ് – ഡൗണ്‍ ടൗണ്‍, പ്ലാനെ തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് നടത്തപ്പെടുന്ന ഫിലിം പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ‘മിസ് ഇന്ത്യ അമേരിക്കാ’ എന്ന ചിത്ര പ്രദര്‍ശനത്തോടെയാണ് ആരംഭിക്കുക. 46മത് ഇന്റര്‍‌നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ അവാര്‍ഡിനര്‍ഹമായ ചിത്രങ്ങളും പ്രദര്‍ശനങ്ങളില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. പ്ലാനോയിലുള്ള ഏഞ്ചലിക്ക ഫിലിം സെന്ററിലാണ് കൂടുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്ന് സംഘാടകര്‍ അറിയിച്ചു.

ഡാളസ് ഫോര്‍ട്ട് വര്‍ത്ത് സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ രാണ്ടാമത് വാര്‍ഷീകാഘോഷങ്ങളോടനുബന്ധിച്ചാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. സൗത്ത് ഏഷ്യയില്‍ നിന്നും ഫിലിം സ്റ്റാറുകള്‍ പ്രദര്‍ശന വേദിയില്‍ പ്രത്യേക ക്ഷണിതാക്കളായി എത്തിച്ചേരും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top