ഉഴവൂര്‍ കോളജില്‍ അത്മാസ് വാര്‍ഷികം സംഘടിപ്പിച്ചു

image (7)ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അത്മാസിന്റെ വാര്‍ഷികം ചാഴികാട്ട് ഹാളില്‍ വച്ച് 2015 ഡിസംബര്‍ 20-ന് രാവിലെ 10 മണി മുതല്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അത്മാസ് പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് അധ്യക്ഷതവഹിച്ച യോഗം രാജ്യസഭാംഗം ജോയി ഏബ്രഹാം എം.പി ഉദ്ഘാടനം ചെയ്തു.

കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സീസ് സിറിയക്, മുന്‍ പ്രിന്‍സിപ്പല്‍മാരായ റവ.ഫാ. ലൂക്ക് പുതിയകുന്നേല്‍, പ്രൊഫ. വി.പി. തോമസു കുട്ടി വടാത്തല, ഡോ. സ്റ്റീഫന്‍ ആനാലില്‍, അത്മാസ് വൈസ് പ്രസിഡന്റ് അഡ്വ. സ്റ്റീഫന്‍ ചാഴികാടന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മേഴ്‌സി ജോണ്‍, പ്രൊഫ. ജോണ്‍ മാത്യു, പ്രൊഫ. ഇ.പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. സ്റ്റീഫന്‍ മാത്യു വാര്‍ഷിക റിപ്പോര്‍ട്ടും, പ്രൊഫ. ബിജു നീലാനിരപ്പേല്‍ കണക്കും അവതരിപ്പിച്ചു.

ഓര്‍മ്മകള്‍ അയവിറക്കിയും പഴയ അനുഭവങ്ങള്‍ പങ്കുവെച്ചും പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂടിച്ചേരല്‍ അര്‍ത്ഥസമ്പുഷ്ടമായി. അസോസിയേഷന്‍ അടിസ്ഥാനത്തില്‍ പിന്നീട് തിരിഞ്ഞു കൂടുതല്‍ സൗഹൃദങ്ങള്‍ പുതുക്കുന്നതിനും വാര്‍ഷികാഘോഷം സഹായകരമായി. വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ചടങ്ങുകള്‍ക്ക് കൊഴുപ്പേകി. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

image (8) image (9)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment