Flash News

ദയാബായിയെ അപമാനിച്ച കണ്ടക്ടര്‍ക്കെതിരെ കേസെടുത്തു

December 22, 2015 , സ്വന്തം ലേഖകന്‍

Dayabhaiകൊച്ചി: പ്രശസ്ത സാമൂഹികപ്രവര്‍ത്തക ദയാബായിയെ അപമാനിച്ച് ബസില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വടക്കാഞ്ചേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ കെ.എന്‍. ഷൈലനെതിരെയാണ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ. ഫൈസല്‍ കേസെടുത്തത്. അസഭ്യം പറഞ്ഞതിന് 294 (ബി) പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിന് 509 വകുപ്പ് പ്രകാരവുമാണ് കേസ്. രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ബുധനാഴ്ച ആലുവ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, കണ്ടക്ടറുടെയും ഡ്രൈവര്‍ യൂസഫിന്‍െറയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.

സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും അന്വേഷണ വിധേയമായി സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴോടെയാണ് സംഭവം. തൃശൂരില്‍നിന്ന് ആലുവയിലേക്ക് വരുകയായിരുന്ന ദയാബായി സ്റ്റോപ് എത്തിയോയെന്ന് ചോദിച്ചപ്പോഴാണ് കണ്ടക്ടര്‍ മോശമായി പെരുമാറിയത്. ഇറങ്ങേണ്ട സ്റ്റോപ്പിനുമുമ്പ് വഴിയില്‍ ഇറക്കിവിടുകയും ചെയ്തു. ദയാബായി തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ദയാബായിയോട് കേസില്‍ മൊഴി നല്‍കാനായി ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. മധ്യപ്രദേശിലായതിനാല്‍ ഫെബ്രുവരിയില്‍ കേരളത്തിലെത്തുമ്പോള്‍ മാത്രമെ വിശദ മൊഴി നല്‍കാന്‍ കഴിയൂവെന്ന് അവര്‍ അറിയിച്ചു. ബസിലെ ഏതാനും യാത്രക്കാര്‍ ദയാബായിയാണ് അപമാനിക്കപ്പെട്ടതെന്ന് മാധ്യമങ്ങളിലൂടെ മനസ്സിലാക്കിയതിനത്തെുടര്‍ന്ന് സാക്ഷികളായി മൊഴി നല്‍കുന്നതിന് സ്വമേധയാ മുന്നോട്ടു വന്നിട്ടുണ്ട്. പൊലീസിനും കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗത്തിനും നല്‍കിയ പ്രാഥമിക വിശദീകരണത്തില്‍ ദയാബായി ഇംഗ്ളീഷ് ഭാഷയില്‍ സംസാരിച്ചിരുന്നെന്ന് കണ്ടക്ടര്‍ പറഞ്ഞു. അതിനാല്‍ ആലുവയില്‍ ഇറങ്ങണമെന്ന് ദയാബായി പറഞ്ഞത് മനസ്സിലായില്ല. ഈ സാഹചര്യത്തില്‍ വീണ്ടും ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ തന്നോട് കയര്‍ക്കുകയായിരുന്നെന്നുമാണ് ഇയാള്‍ പറടഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top