Flash News

പിണറായിക്ക് കുത്തുമായി കാനം; ജാഥ നയിക്കുന്നയാള്‍ മുഖ്യമന്ത്രിയാകണമെന്നില്ലന്ന്

December 22, 2015 , സ്വന്തം ലേഖകന്‍

220px-KANAM_RAJENDRAN_DSC_0121.Aതിരുവനന്തപുരം: സി.പി.എമ്മിന്റെ ജാഥ പിണറായി വിജയന്‍ നയിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന സന്ദേശം നല്‍കുമെന്ന് തീരുമാനിക്കേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രി ആയാല്‍ എത്ര മുഖ്യമന്ത്രിമാര്‍ എല്‍.ഡി.എഫിനുണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നതില്‍ വി.എസ്. അച്യുതാനന്ദന് അയോഗ്യത കണ്ടെത്തേണ്ട കാര്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനായിരുന്നു പ്രചാരണ ചുമതല. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും. എല്‍.ഡി.എഫ് പ്രചാരണം ഒറ്റക്കെട്ടായി നടത്തും.

ജാഥ നയിക്കുന്നയാള്‍ മുഖ്യമന്ത്രി ആകണമെന്നില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തയാളെ മുഖ്യമന്ത്രിയാക്കിയ ചരിത്രം എല്‍.ഡി.എഫിനുണ്ട്. കേരള രാഷ്ട്രീയം വ്യക്തികേന്ദ്രീകൃതമല്ല. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതില്‍ സി.പി.ഐയുടെ മാനദണ്ഡം പ്രവര്‍ത്തനക്ഷമതയാണ്; വയസ്സല്ല. വയസ്സ് കുറഞ്ഞവര്‍ക്ക് ചിലപ്പോള്‍ പ്രവര്‍ത്തനക്ഷമത കുറയാം. എന്നാല്‍ വയസ്സായവര്‍ നന്നായി പ്രവര്‍ത്തിച്ചേക്കാമെന്നും കാനം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top