Flash News

ബി.എസ്.എഫ് വിമാനം തകര്‍ന്ന് 10 മരണം

December 22, 2015 , സ്വന്തം ലേഖകന്‍

bsf-plane-crash_650x400_41450767331ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിനടുത്ത് ദ്വാരകയില്‍ അതിര്‍ത്തി രക്ഷാ സേനയുടെ സൂപ്പര്‍ കിംഗ് ചെറുവിമാനം തകര്‍ന്ന് 10 പേര്‍ മരിച്ചു. ബി.എസ്.എഫിന്റെ എട്ടു വിമാന എഞ്ചിനീയര്‍മാരും രണ്ടു പൈലറ്റുമാരുമാണ് മരിച്ചത്. തകരാറിലായ ബി.എസ്.എഫ് ഹെലികോപ്റ്റര്‍ നന്നാക്കാന്‍ റാഞ്ചിയിലേക്ക് പുറപ്പെട്ടവരാണ് അപകടത്തില്‍ പെട്ടത്.

ഡല്‍ഹി വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ നിന്ന് പറന്നുയര്‍ന്ന് അഞ്ചു മിനുട്ടിനകം സാങ്കേതിക തകരാറിലായ വിമാനം തിരിച്ചറിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം മരത്തിലും റണ്‍വേയുടെ മതിലിലും ഇടിക്കുകയായിരുന്നു.

ഡല്‍ഹി വിമാനത്താവളത്തിലെ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന സീനിയര്‍ ഓഫീസര്‍മാരായ ക്യാപ്റ്റന്‍ പ്രശാദ്, ക്യാപ്റ്റന്‍ രാജേഷ് ജിര്‍വിന്‍, ഡപ്യൂട്ടി കമാണ്ടന്റ് ദിലീപ് കുമാര്‍ എന്നിവരടക്കം 10 പേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. കനത്ത മൂടല്‍ മഞ്ഞുമൂലം തിരിച്ചിറക്കുമ്പോള്‍ റണ്‍വേ കാണാന്‍ പൈലറ്റിന് സാധിക്കാതെ പോയതാണ് അപകടത്തിലേക്ക് നയിച്ചത്. വിമാനം സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തന്നെ സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് ക്യാപ്റ്റന്‍ ഭഗവതി പ്രസാദ് ചൂണ്ടിക്കാണിച്ചെങ്കിലും അത് അവഗണിച്ച ബി.എസ്.എഫ് എഞ്ചിനീയര്‍മാര്‍ വിമാനം പറത്താന്‍ നിര്‍ദേശം നല്‍കുകയായിരുവെന്നും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം വീതം ധനസഹായം ബി.എസ്.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top