വെജിറ്റേറിയന്‍ ക്രിസ്മസിന് ആഹ്വാനം

irinjalakuda-online17കൊച്ചി: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിഭവങ്ങള്‍ സസ്യാഹാരമാക്കാന്‍ ആഹ്വാനം ചെയ്ത് ‘പേറ്റ’ ഇന്ത്യ പ്രവര്‍ത്തകരുടെ പ്രചാരണം കൊച്ചിയില്‍. സാന്താക്ലോസ്, പന്നി, കോഴി എന്നിവയുടെ വേഷമണിഞ്ഞായിരുന്നു പ്രവര്‍ത്തകരുടെ ബോധവത്കരണം. മേനക ജങ്ഷന്‍, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പേറ്റ പ്രവര്‍ത്തകരുടെ പ്രചാരണം.

സസ്യാഹാരം കഴിച്ച് ക്രിസ്മസ് ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത പ്ലക്കാര്‍ഡുകളേന്തിയായിരുന്നു പ്രചാരണം. വഴിയാത്രക്കാര്‍ക്ക് ലഘുലേഖയും വിതരണം ചെയ്തു. ഒഴിവുകാലവും ആഘോഷങ്ങളും ആസ്വദിക്കാന്‍ മൃഗങ്ങള്‍ക്കും അര്‍ഹതയുണ്ട്. അവയെ തീന്മേശയില്‍നിന്ന് ഒഴിവാക്കുകയാണ് അതിനുള്ള മാര്‍ഗം. അങ്ങനെ എല്ലാവര്‍ക്കും ക്രിസ്മസ് ആനന്ദകരമാകട്ടെയെന്ന് ‘പേറ്റ’ ഇന്ത്യ പ്രവര്‍ത്തകന്‍ അജോയ് ജോസഫ് പോള്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment