Flash News

കെ. കരുണാകരന്റെ ഭരണനിപുണതയെ പ്രകീര്‍ത്തിച്ച് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

December 23, 2015 , സ്വന്തം ലേഖകന്‍

Rameshലീഡര്‍ കെ കരുണാകരന്റെ അഞ്ചാം ചരമ വാര്‍ഷികത്തില്‍ ഉണ്ണന്‍ചാണ്ടിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അനുസ്മരണ പോസ്റ്റ്. ജനകീയനായ രാഷ്ട്രീയ നേതാവിന് എങ്ങനെ അതിശക്തനായ ഭരാണാധികാരിയായി മാറാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെ കരുണാകരന്‍ എന്നും. ആരെയും പ്രീണിപ്പിക്കാതെ എല്ലാ വിഭാഗങ്ങളെയും സമഭാവനയില്‍ കണ്ട് തുല്യ നീതി ഉറപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നും പോസ്റ്റില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ രമേശ് ചെന്നിത്തല അയച്ചെന്ന് ആരോപിക്കുന്ന കത്തിലും ഭീരിപക്ഷ പ്രീണനം നടക്കുന്നുവെന്നും അതിന്റെ ഗുണഫലം ബിജെപി അനുഭവിക്കുന്നു എന്നും പരാമര്‍ശമുണ്ടായിരുന്നു.

വികസനം എന്നത് വെറുമൊരു പ്രചരണായുധം മല്ല മറിച്ച് ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയേണ്ട ഒന്നാകണം എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും കെ കരുണാകരനെ കുറിച്ച് പോസ്റ്റില്‍ രമേശ് വിശേഷിപ്പിച്ചിട്ടുണ്ട്. ഇത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസനം പ്രചരണ ആയുധമാക്കിയുള്ള ഭരണത്തോടുള്ള വിമര്‍ശനമാണ്.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപത്തില്‍:

ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷമായി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുമ്പെത്തെന്നെത്തേക്കാളുമധികം പ്രസക്തിയുള്ള കാലഘട്ടമാണിത്. ജനകീയനായ ഒരു രാഷ്ട്രീയ നേതാവിന് എങ്ങിനെ അതിശക്തനായ ഭരണാധികാരിയായി മാറാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കെ കരുണാകരന്‍. ആരെയും പ്രീണിപ്പിക്കാതെ എല്ലാ വിഭാഗങ്ങളെയും സമഭാവനയില്‍ കണ്ട്, തുല്യനീതി ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വികസനം എന്നത് വെറുമൊരു പ്രചരണായുധം മല്ല മറിച്ച് ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയേണ്ട ഒന്നാകണം എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള നമ്മുടെ അഭിമാന സ്തംഭങ്ങള്‍. ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി ഭരണം എന്നത് വലിയൊരു കലയാക്കി മാറ്റിയ ലീഡര്‍ വരുംതലമുറകള്‍ക്ക് പഠിക്കാനുള്ള ഇതിഹാസ കാവ്യമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top