Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

തദ്ദേശ തെരഞ്ഞെടുപ്പില്‍ 40 ലക്ഷം ഇരട്ടവോട്ട് ചെയ്തുവെന്ന് യു.ഡി.എഫ്

December 23, 2015 , സ്വന്തം ലേഖകന്‍

06-pp-thankachanതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ 40 ലക്ഷത്തോളം ഇരട്ടവോട്ടുകള്‍ യു.ഡി.എഫിന് തിരിച്ചടിയായെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്‍.100 നിയോജകമണ്ഡലങ്ങളിലായി 40 ലക്ഷത്തോളം ഇരട്ടവോട്ടുകള്‍ ചെയ്തുവെന്നാണ് കണ്ടത്തെിയിരിക്കുന്നത്. ഇടതു വിജയത്തിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. സ്വകാര്യ ഏജന്‍സിയുടെ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇരട്ടവോട്ട് യു.ഡി.എഫിന് ദോഷകരമാണെന്ന് ബോധ്യമുള്ളതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതൊഴിവാക്കാന്‍ നിയമ നടപടി ഉള്‍പ്പെടെ സ്വീകരിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന് പ്രകടനപത്രിക തയാറാക്കാന്‍ എം.എം. ഹസന്‍ കണ്‍വീനറായി ഉപസമിതിക്ക് രൂപം നല്‍കി. മുന്നണി ബന്ധം ശക്തിപ്പെടുത്താന്‍ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഈമാസം 29, 31 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. 29ന് മാണിഗ്രൂപ്, മുസ്ലീം ലീഗ്, ആര്‍.എസ്.പി കക്ഷികളുമായും 31ന് മറ്റു കക്ഷികളുമായുമാണ് ചര്‍ച്ച. 30ന് സംസ്ഥാന സന്ദര്‍ശനത്തിനത്തെുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കോട്ടയം നാട്ടകം ഗെസ്റ്റ്ഹൗസില്‍ യു.ഡി.എഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.

എല്ലാ ജില്ലകളിലും ഫെബ്രുവരിയില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. മാര്‍ച്ചില്‍ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ പൊതുയോഗങ്ങളും നടത്തും. ഘടകകക്ഷികള്‍ ഒറ്റക്കൊറ്റക്ക് ജാഥകള്‍ സംഘടിപ്പിച്ചിരിക്കുന്നതിനാല്‍ മുന്നണിയുടെ ആഭിമുഖ്യത്തില്‍ പൊതുജാഥ വേണ്ടെന്ന് ധാരണയായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകള്‍ നേടുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്താവന അദ്ദേഹം ഒഴികെ മറ്റാര്‍ക്കും പറയാന്‍ സാധിക്കാത്ത വങ്കത്തരമാണ്. തീവ്രഹിന്ദുത്വവാദിയും ആര്‍.എസ്.എസ് പ്രചാരകനുമായ കുമ്മനം വര്‍ഗീയ ചേരിതിരിവിനാണ് ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top