അയോധ്യ: വി.എച്ച്.പി നീക്കത്തില്‍ പ്രകോപിതരാകരുതെന്ന് മുസ്ലിം നേതാക്കള്‍

Ayodhya temple constructionഅയോധ്യ: വി.എച്ച്.പിയുടെ രാമക്ഷേത്ര നിര്‍മാണനീക്കം സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ഇതില്‍ പ്രകോപിതരാകരുതെന്നും മുസ്ലിം നേതാക്കളുടെ അഭ്യര്‍ഥന. മുസ്ലിംകളില്‍ നിന്ന് പ്രകോപനപരമായ പ്രതികരണം പ്രതീക്ഷിച്ചാണ് വി.എച്ച്.പി ഇപ്പോള്‍ ക്ഷേത്രനിര്‍മാണത്തിനെന്ന പേരില്‍ കല്ലുകളത്തെിക്കുന്നതെന്ന് ബാബരി ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫര്‍യാബ് ജീലാനി പറഞ്ഞു.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയവത്കരണത്തിലൂടെ നേട്ടമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ഇത് മുന്‍കൂട്ടി കണ്ട് മുസ്ലിംകള്‍ പ്രകോപനപരമായ പ്രസ്താവനകളില്‍നിന്ന് വിട്ടുനില്‍ക്കണം.

‘ക്ഷേത്രനിര്‍മാണത്തിന് കല്ലുകളത്തെിക്കുന്നതല്ല ഞങ്ങളെ ആശങ്കയിലാക്കുന്നത്. അത് തികച്ചും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സുപ്രീംകോടതിയുടെ ഉത്തരവിനെതിരെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ല. ഇതുമായി ബന്ധപ്പെട്ട് വി.എച്ച്.പി നേതാക്കള്‍ നടത്തുന്ന വിഷലിപ്തമായ പ്രസ്താവനകളാണ് ഉത്കണ്ഠയുളവാക്കുന്നത്. ഇവ സാമുദായിക സൗഹാര്‍ദം തകര്‍ക്കും’ -ജീലാനി ചൂണ്ടിക്കാട്ടി.

തര്‍ക്കഭൂമിയോട് തൊട്ടടുത്ത 67 ഏക്കറില്‍ ഒരുവിധ നിര്‍മാണവും നടത്താന്‍ പാടില്ലന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും അതുകൊണ്ടുതന്നെ വി.എച്ച്.പി നടപടി നിയമവിരുദ്ധമാണെന്നും ഫൈസാബാദ് ഹിലാല്‍ കമ്മിറ്റി കണ്‍വീനര്‍ ഖാലിഖ് അഹമ്മദ് ഖാന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment