ധര്‍മടത്തെ ബോംബ് സ്ഫോടനം: മരണം രക്തം വാര്‍ന്നെന്ന്

Page 1 bomb spodanathil kollappetta sajeevan dharmadamതലശ്ശേരി: ധര്‍മടം സാമിക്കുന്നില്‍ ബോംബ് സ്ഫോടനത്തില്‍ മത്സ്യത്തൊഴിലാളിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുതിയാണ്ടി സജീവന്‍ കൊല്ലപ്പെട്ടത് സ്ഫോടനത്തിലുണ്ടായ പരിക്കിനെ തുടര്‍ന്ന് ഞരമ്പ് പൊട്ടി രക്തം വാര്‍ന്നാണെന്ന് പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍ ഡോ. എസ്. ഗോപാലകൃഷ്ണപ്പിള്ളയാണ് ഇതു സംബന്ധിച്ച് അന്വേഷണ സംഘത്തിന് സൂചന നല്‍കിയത്. കൈപ്പത്തി ചിതറിയുണ്ടായ പരിക്കിലാണ് രക്തം വാര്‍ന്ന് മരണത്തിലേക്കത്തെിയതെന്നാണ് പൊലീസ് സര്‍ജന്റെ നിഗമനം. പൊത്തിനുള്ളിലുണ്ടായിരുന്ന ബോംബ് അബദ്ധത്തില്‍ കൈയിലെടുത്തപ്പോള്‍ പൊട്ടിത്തെറിച്ചുവെന്നാണ് പൊലീസ് കരുതുന്നത്.

ടൗണ്‍ സി.ഐ വി.കെ. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വ്യാപകമായ അന്വേഷണമാരംഭിച്ചു കഴിഞ്ഞു. പ്രദേശത്ത് സായുധസേന വ്യാപകമായ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടത്തൊനായില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് സജീവന്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment