Flash News
സംസ്ഥാനത്തെ യുവാക്കളില്‍ കോവിഡ് വേരിയന്റ് ഗുരുതരമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍   ****    രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****   

അന്തരീക്ഷ മലിനീകരണം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഡല്‍ഹിയില്‍ വാഹനനിയന്ത്രണം ജനുവരി 1 മുതല്‍, നിയമം ലംഘിച്ചാല്‍ വന്‍ പിഴ

December 24, 2015 , admin

pollution_car_bigന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാഹനനിയന്ത്രണം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്. തുടക്കമെന്നോണം ജനുവരി ഒന്നുമുതല്‍ 15 വരെ നിയന്ത്രണമുണ്ടാകും. ഒറ്റ, ഇരട്ട അക്കങ്ങളിലുള്ള രജിസ്ട്രേഷന്‍ നമ്പരുകള്‍ അനുസരിച്ച് ഇടവിട്ടുള്ള ദിവസങ്ങളില്‍ നിരത്തിലിറക്കാവുന്ന രീതിയിലാണ് നിയന്ത്രണം വരുന്നത്.

നിയമം ലംഘിച്ചാല്‍ 2000 രൂപയായിരിക്കും പിഴ. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ഈ നിയന്ത്രണം ബാധകമാണ്. തിരഞ്ഞെടുക്കപ്പെട്ട വി ഐ പികളുടെ കാറുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. വനിതാ ഡ്രൈവര്‍മാര്‍, 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള വനിതകള്‍ തുടങ്ങിയവരെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ലോക്സഭാ സ്പീക്കര്‍, രാജ്യസഭാ ചെയര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ഡല്‍ഹി ഒഴിച്ചുള്ള സംസ്ഥാന മുഖ്യമന്ത്രിമാര്‍, സുപ്രീം കോടതി ജ‍ഡ്ജിമാര്‍, ഡപ്യൂട്ടി സ്പീക്കര്‍മാര്‍, അടിയന്തര സാഹചര്യത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയ്ക്കാണ് നിയന്ത്രണത്തില്‍ ഇളവുണ്ട്.

എന്നാല്‍ താനും മന്ത്രിമാരും ഈ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top